സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും പെന്ഷന് വിതരണം കടലാസില്‍
ഒലവക്കോട്: സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും ക്ഷേമനിധി ബോര്‍ഡുകളില്‍നിന്നുള്ള പെന്ഷന് മാസങ്ങളായി ഉദ്ദ്യോഗസ്ഥര്‍ കൊടുക്കുന്നില്ല. സാമൂഹ്യസുരക്ഷാ പദ്ധതി പ്രകാരം വാര്‍ധക്യകാല പെന്ഷന്, വിധവാ പെന്ഷന്, വികലാംഗ പെന്ഷന് എന്നിവ വാങ്ങുന്നവര്‍ക്ക് ക്ഷേമനിധി ബോര്‍ഡുകളില്‍നിന്നുള്ള പെന്ഷന് സര്‍ക്കാര്‍ തടഞ്ഞുവച്ചിട്ട് വര്‍ഷങ്ങളായി. നിരവധി തൊഴിലാളികളുടെയും യൂനിയനുകളുടെയും പരാതികളുടെ അടിസ്ഥാനത്തിലാണ് സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരം പെന്ഷന് വാങ്ങുന്നവര്‍ക്കു കൂടി ക്ഷേമനിധി ബോര്ഡുകളിനിന്നുള്ള പെന്ഷന് അനുവദിച്ച് ഡാറ്റാ എന്‍ട്രി നടത്താന്‍ സര്‍ക്കാര്‍ മാസങ്ങള്‍ക്കു മുന്‍പ് ഉത്തരവിറക്കിയത്. എന്നാല്‍ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരുടെ അനാസ്ഥകാരണം ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള പെന്ഷന് ഡാറ്റാ എന്‍ട്രി നടത്താതെ മുടങ്ങികിടക്കുകയാണ്.
കഴിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ ഒരാള്‍ക്കുതന്നെ രണ്ട് പെന്‍ഷനും അനുവദിച്ചിരുന്നത് തൊഴിലാളികള്‍ക്ക് വളരെ പ്രയോജനകരമായിരുന്നു. പുതിയ ഉത്തരവ് നടപ്പിലാക്കിയാല്‍ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് മുടങ്ങിക്കിടക്കുന്ന പെന്ഷന് ലഭിക്കും. രാഷ്ട്രീയ ഭേദമന്യേ എല്ലാ തൊഴിലാളികളും സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയാണ് പുതിയ ഉത്തരവിറക്കാന്‍ കാരണമായത്. കെട്ടിട നിര്‍മാണ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന പെന്ഷന് സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരം പെന്ഷന് ലഭിക്കുന്നുവെന്ന കാരണത്താല്‍ തടഞ്ഞുവച്ചത്. സര്‍ക്കാര്‍ ഉത്തരവു പ്രകാരം എത്രയും വേഗം കൊടുത്ത് തീര്‍ക്കാനുള്ള നടപ്പടികള് അടിയന്തരമായി സ്ഥിതീകരിക്കണമെന്നാവശ്യം ജില്ലാ പ്രസിഡന്റ് കെ. ചെന്താമരാക്ഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."