പട്ടാമ്പിക്ക് അനുവദിച്ച ഫയര്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമായില്ല
പട്ടാമ്പി: പട്ടാമ്പിക്ക് അനുവദിച്ച ഫയര്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകാതെ സ്ഥല ലഭ്യതയില്ലെന്ന ന്യായം പറഞ്ഞ് വഴിമാറുന്നു. പട്ടാമ്പിയിലെ ജനങ്ങളുടെയും വ്യാപാരികളുടേയും ദീര്‍ഘകാലത്തെ ആവശ്യമാണ് ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുക എന്നത്. വേനല്‍ കനത്താല്‍ താലൂക്കിലെ പലയിടങ്ങളിലും അഗ്‌നിബാധ പതിവാണ്. ഒരു ദിവസം തന്നെ ഒരുപാട് സ്ഥലങ്ങളില്‍ തീപിടുത്തമുണ്ടാകുന്നുണ്ട്. എന്തെങ്കിലും അത്യാഹിതമുണ്ടാകുമ്പോള്‍ 15 കിലോമീറ്റര്‍ അകലെയുള്ള ഷൊര്‍ണൂരില്‍നിന്നോ 24 കിലോമീറ്റര്‍ അകലെയുള്ള കുന്നംകുളം, പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍ നിന്നോ വേണം ഫയര്‍ എന്‍ജിന്‍ എത്താന്‍. കഴിഞ്ഞ ബജറ്റിലും അതിന് മുന്‍പത്തെ ബജറ്റിലുമൊക്കെ ഫയര്‍ സ്റ്റേഷന് തുക വകയിരുത്തിയിരുന്നു. എന്നാല്‍ ബഡ്ജറ്റില്‍ അവതരിപ്പിക്കുകയും ബന്ധപ്പെട്ടവര്‍ സ്ഥല സന്ദര്‍ശനം നടത്തുകയുമല്ലാതെ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കാന്‍ കഴിഞ്ഞില്ല.
ഭാരതപ്പുഴ പ്രധാനമായും ഒഴുകുന്ന പട്ടാമ്പി, തൃത്താല ഭാഗങ്ങളില്‍ നിരവധി മുങ്ങി മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അപകട മുണ്ടാകുമ്പോള്‍ ഇത്രയകലെനിന്നും ഫയര്‍ ഫോഴ്‌സ് എത്തുമ്പോഴേക്കും അപകടത്തിന്റെ വ്യാപ്തി വര്‍ധിച്ചിട്ടുണ്ടാകും. ഫയര്‍ ഫോഴ്‌സിന്റെ സേവനം ലഭിക്കാത്തതില്‍ ഏറ്റവും കൂടുതല്‍ ആശങ്ക വ്യാപാരികള്‍ക്കാണ്. വ്യാപാര സ്ഥാപനങ്ങളില്‍ തീപിടുത്തമുണ്ടാകുമ്പോള്‍, വന്‍ നഷ്ടമാണ് അവര്‍ അനുഭവിക്കുന്നത്.
നിയമമനുസരിച്ച് ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്കാവശ്യമായ ഫയര്‍ സെക്യൂരിറ്റി സംവിധാനമടക്കം വ്യാപാരികള്‍ സജ്ജമാക്കുന്നുണ്ട്. എങ്കിലും ഫയര്‍ ഫോഴ്‌സിന്റെ സേവനം ലഭിച്ചാല്‍ മാത്രമേ ഈ സംവിധാനംകൊണ്ട് പ്രയോജനമുള്ളു. അനുയോജ്യമായ സ്ഥലം വിവിധ പഞ്ചായത്തുകളില്‍ കണ്ടെത്താന്‍ ശ്രമം നടന്നെങ്കിലും അതിലൊന്നും തന്നെ തുടര്‍ പ്രവര്‍ത്തനം ഉണ്ടായില്ല. തല്‍ക്കാലം അത്യാഹിത ഘട്ടങ്ങള്‍ നേരിടാന്‍ ഫയര്‍ ഫോഴ്‌സിന്റെ ഒരു വാഹനമെങ്കിലുംപൊലിസ് സ്റ്റേഷന്‍ കോമ്പൗണ്ടിലോ, റസ്റ്റ് ഹൗസ്, റെയില്‍വേ സ്റ്റേഷന്‍ പരിസരം തുടങ്ങിയ സ്ഥലങ്ങളിലോ ഉണ്ടായാല്‍ താല്‍ക്കാലിക ആശ്വാസമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."