കൊവിഡ്: നിരീക്ഷണത്തില്‍ കഴിയുന്ന വിദേശ ദമ്പതികള്‍ കടന്നുകളഞ്ഞു, അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് നിരീക്ഷണത്തില്‍ കഴിയുന്ന വിദേശ ദമ്പതികള്‍ കടന്നുകളഞ്ഞു. ഇവര്‍ക്കായി പൊലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി. യു.കെയില്‍ നിന്ന് എത്തിയ എക്സാണ്ടര്‍ (28), എലിസ (25) എന്നിവരാണ് ആശുപത്രി അധികൃതരെയും പൊലിസിനെയും വെട്ടിച്ച് കടന്നത്. ഇവര്‍ക്കായി പൊലിസ് അന്വേഷണം തുടങ്ങി.
യു.കെയില്‍ നിന്നും ദോഹ വഴി കേരളത്തിലെത്തിയ ഇവരോട് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് തയാറാകാതെയാണ് ഇവര്‍ കടന്നത്. ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ഒമ്പതിനാണ് ഇവര്‍ നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയത്. ട്രെയിനില്‍ കായംകുളം ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചതറിഞ്ഞ് കൊല്ലം മെമു ഹരിപ്പാട് എത്തിയപ്പോള്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."