ജനജീവിതം ദുഷ്‌കരമാക്കുന്ന ബജറ്റ്: ബഹ്‌റൈന്‍ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍
പ്രവാസികളുടെ മൃതദേഹം നോര്‍ക്ക നാട്ടിലെത്തിക്കുന്നത് സ്വാഗതാര്‍ഹം
മനാമ: സ്വദേശിവല്‍ക്കരണം മൂലം ജോലിയില്ലാതാവുകയും വരുമാനം നഷ്ടപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതല്ല അവതരിപ്പിക്കപ്പെട്ട ബജറ്റെന്നു സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍. പ്രവാസികളുടെ മൃതദേഹം നോര്‍ക്ക സൗജന്യമായി നാട്ടിലെത്തിക്കുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ പ്രവാസികളുടെ വരുമാനം മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളുടെയും പൊതുവെ സാധാരണക്കാരുടെയും ജീവിതം ദുസ്സഹമാക്കുന്നതാണ് ബജറ്റ്. എല്ലാ മേഖലകളിലുമുള്ള നികുതി വര്‍ധന. ഭരണച്ചെലവ് കുറയ്ക്കാന്‍ യാതൊരു നിര്‍ദേശവുമില്ലാത്ത ബജറ്റില്‍ കേരളത്തിലെ അഞ്ച് ലക്ഷത്തിലധികം ഭൂരഹിത കുടുംബങ്ങളുടെ കാര്യത്തില്‍ സമ്പൂര്‍ണ മൗനമാണ്. ജനപ്രിയമെന്ന് തോന്നിപ്പിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രങ്ങളല്ല യാഥാര്‍ഥ്യ ബോധമുള്ള ബജറ്റാണ് കേരളത്തിനാവശ്യമെന്നും സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."