ജീവന്‍ ജ്യോതി പുനരധിവാസകേന്ദ്രത്തില്‍ മൂന്നുമരണം; മൂന്നുപേര്‍ ആശുപത്രിയില്‍
ചങ്ങനാശേരി: കുറിച്ചി മലകുന്നം ജീവന്‍ ജ്യോതി പുനരധിവാസകേന്ദ്രത്തില്‍ അടുത്ത ദിവസങ്ങളില്‍ മൂന്ന് അന്തേവാസികള്‍ മരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരുടെ മരണം.
10ന് പാലാ സ്വദേശി ലീലാമ്മ ഫ്രാന്‍സിസ് (69) ആണ് ആദ്യം മരിച്ചത്. ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു മരണം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. പാലായില്‍ സംസ്‌കാരം നടത്തി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30ന് എടത്വാ സ്വദേശി ലില്ലിയാണ് രണ്ടാമത് (45) മരിച്ചത്. രക്തസമ്മര്‍ദം താഴ്ന്നതിനെ തുടര്‍ന്ന് തുരുത്തി യൂദാപുരം സെന്റ് ജൂഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സംസ്‌കാരം നടത്തി. വ്യാഴാഴ്ച രാത്രി മരിച്ച ക്ലാരമ്മയെ (67) ഇന്ന് മൂന്നിന് സെന്റ് ജോസഫ് ശാന്തിഗിരി ദേവാലയത്തില്‍ സംസ്‌കരിക്കും.
മരണങ്ങള്‍ക്കു പ്രത്യേകിച്ച് കാരണങ്ങള്‍ കണ്ടെത്തിയിട്ടില്ല. എന്നാല്‍ അവിടെ മാനസികാസ്വാസ്ഥ്യമുള്ള ഏഴു മാനസിക രോഗികള്‍ കഴിച്ച മരുന്നിനെക്കുറിച്ച് സംശയമുയരുന്നുണ്ട്. ഗോള്‍ഡ് പ്രൈഡ് 200 എന്ന മരുന്നാണ് ഈ ഏഴു പേരും കഴിച്ചത്. അവരില്‍ മൂന്നു പേരാണ് മരിച്ചത്.
രണ്ടു പേര്‍ മെഡിക്കല്‍ കോളജ് ഐ.സി.യുവിലും മറ്റൊരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
25 പേര്‍ക്ക് താമസിക്കാവുന്ന സ്ഥാപനത്തില്‍ ഇപ്പോള്‍ 16 പേരാണുള്ളത്. ഇതേ മരുന്ന് രോഗികള്‍ക്ക് നല്‍കിവന്നിരുന്നെങ്കിലും ആശ്രമം അധികൃതര്‍ പറഞ്ഞതനുസരിച്ച് ഏഴാം തിയതി മുതല്‍ പുതിയ കമ്പനിയുടെ മരുന്നാണ് നല്‍കുന്നത്. പുതിയ ബാച്ച് മരുന്നുകള്‍ നല്‍കാന്‍ തുടങ്ങിയ ശേഷമാണ് ഈ മരണങ്ങള്‍. ഈ മരുന്ന് ഉപയോഗിക്കാത്ത അന്തേവാസികള്‍ക്ക് കുഴപ്പങ്ങളൊന്നുമില്ല. മുന്‍പ് മരണമുണ്ടായ പുതുജീവനിലും സഞ്ജീവനിയിലും ഇതേ കമ്പനിയുടെ മരുന്നുകളാണ് ഉപയോഗിച്ചതെന്നും പറയപ്പെടുന്നു.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെയും വിശദമായ പരിശോധനകളിലൂടെയും മാത്രമേ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താനാവൂ എന്ന് അധികൃതര്‍ പറഞ്ഞു. അടുത്ത ദിവസം റിപ്പോര്‍ട്ട് കിട്ടിയതിനുശേഷം മേല്‍നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."