പൊലിസ് ഫുട്ബോള്‍: കേരളം ഗ്രൂപ്പ് ചാംപ്യന്മാര്
മലപ്പുറം: പൊലിസ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് ഗ്രൂപ്പ് ഇയില്‍നിന്ന് എട്ടു പോയിന്റ് നേടി കേരള പൊലിസ് ഗ്രൂപ്പ് ചാംപ്യന്മാരായി രണ്ടാം റൗണ്ടില്‍ കടന്നു. ഇന്നലെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ കരുത്തരായ മഹാരാഷ്ട്രയെ ഒന്നിനെതിരേ രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് നോക്കൗട്ടിലേക്ക് മുന്നേറിയത്.
ഏഴു ഗോള്‍ സ്കോര്‍ ചെയ്യുകയും ഒരു ഗോള്‍ മാത്രം വഴങ്ങിയുമാണ് കേരളം പ്രീക്വാര്‍ട്ടറിലെത്തിയത്. ഈ ഗ്രൂപ്പില്‍നിന്ന് സിക്കിം പൊലിസ് രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലെത്തി. കേരളപൊലിസിന് വേണ്ടി നാലാം മിനുട്ടില്‍ കെ. ഫിറോസും 36-ാം മിനുട്ടില്‍ ജിംഷാദുമാണ് ഗോളുകള്‍ നേടിയത്. അധിക സമയത്ത് അക്ഷയ് ഷിന്‍ഡേയാണ് മഹാരാഷ്ട്രയുടെ ആശ്വാസഗോള്‍ നേടിയത്.
ഗ്രൂപ്പ് എയില്‍ നിന്ന് ബി.എസ്.എഫും ഒഡിഷയും ബിയില്‍ നിന്ന് പഞ്ചാബും സിയില്‍ നിന്ന് മണിപ്പൂരും ഡിയില്‍നിന്ന് മിസോറമും അസം റൈഫിള്‍സും എഫില്‍നിന്ന് സി.ഐ.എസ്.എഫും ത്രിപുരയും എച്ചില്‍നിന്ന് സി.ആര്.പി.എഫും ബംഗാളും പ്രീക്വാര്‍ട്ടറില്‍ കടന്നു. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നാളെ വിവിധ സ്റ്റേഡിയങ്ങളില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."