രഞ്ജി ട്രോഫി കിരീടം സൗരാഷ്ട്രക്ക്
രാജ്‌കോട്ട്: രഞ്ജി ട്രോഫി കിരീടമെന്ന സൗരാഷ്ട്രയുടെ നീണ്ട@ കാത്തിരിപ്പിന് രാജ്‌കോട്ടിലെ സ്വന്തം മൈതാനത്ത് വിരാമം. ബംഗാളിനെതിരേ ഫൈനല്‍ മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും 44 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ ബലത്തിലാണ് സൗരാഷ്ട്ര കിരീടം ചൂടിയത്. ഏഴ് വര്‍ഷത്തിനിടെ നാല് ഫൈനല്‍ കളിച്ച സൗരഷ്ട്രയുടെ കന്നി രഞ്ജി കിരീടമാണിത്.
ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി സൗരാഷ്ട്ര ഇന്നിങ്‌സിന്റെ നെടുംതൂണായ അര്‍പ്പിത് വാസവാദയാണ് കലാശപ്പോരിലെ മാന്‍ ഓഫ് ദ മാച്ച്. സൗരാഷ്ട്രയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 425നെതിരേ സൂക്ഷിച്ച് നീങ്ങിയെങ്കിലും 44റണ്‍സകലെ ബംഗാള്‍ മുട്ട് മടക്കുകയായിരുന്നു. 381 റണ്‍സിലാണ് സൗരാഷ്ട്ര ബൗളര്‍മാര്‍ ബംഗാളിനെ എറിഞ്ഞൊതുക്കിയത്. ര@ണ്ടാം ഇന്നിങ്‌സ് ആരംഭിച്ച സൗരാഷ്ട്ര നാല് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്ത് നില്‍ക്കെ ഇരു നായകന്മാരും സമനിലക്ക് സമ്മതിക്കുകയായിരുന്നു.
ആറ് വിക്കറ്റ് നഷ്ടത്തില്‍ 354 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംങ് പുനരാരംഭിച്ച ബംഗാള്‍ ലീഡ് നേടി കിരീടമുറപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. അര്‍ധ സെഞ്ചുറിയുമായി ക്രീസിലുണ്ട@ായിരുന്ന അനുസപ്ത് മജുംദാറിലായിരുന്നു ബംഗാളിന്റെ പ്രതീക്ഷ. എന്നാല്‍ ലീഡിലേക്ക് 72 റണ്‍സ് മാത്രം ദൂരമുണ്ട@ായിരുന്ന ബംഗാളിനെ ഉനദ്ഘടും സംഘവും അഞ്ചാം ദിനം 27 റണ്‍സ് മാത്രമാണ് നേടാന്‍ സമ്മതിച്ചത്.
നാലാം ദിനത്തെ സ്‌കോറിനോട് ഏഴ് റണ്‍സ് കൂട്ടി ചേര്‍ക്കുന്നതിനിടെ ര@ണ്ട് വിക്കറ്റ് നഷ്ടമായ ബംഗാളിന് പിന്നീട് തിരിച്ച് വരാനായില്ല. സ്‌കോര്‍ 361ല്‍ നില്‍ക്കെ 63 റണ്‍സെടുത്ത മജുംദാറിനെ എല്‍ ബി യില്‍ കുരുക്കി നായകന്‍ ഉനദ്ഘട്ടാണ് സൗരാഷ്ട്രയെ കളിയിലേക്ക് തിരിച്ചെത്തിച്ചത്. നേരത്തെ 64 റണ്‍സെടുത്ത ഇന്ത്യന്‍ താരം വൃദ്ധിമാന്‍ സാഹയും 81 റണ്‍സെടുത്ത സുദീപ് ചാറ്റര്‍ജിയും ബംഗാളിന് വേണ്ട@ി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.
40 റണ്‍സെടുത്ത അര്‍നബ് നന്ദി പുറത്താവാതെ നിന്നു. സൗരാഷ്ട്രക്ക് വേ@ണ്ടി ധര്‍മേന്ദ്ര സിങ് ജഡേജ മൂന്നും ഉനദ് ഘടും പ്രേരക് മങ്കാദും ര@ണ്ട് വീതവും ചേതന്‍ സകരിയയും ചിരാഗ് ജനിയും ഓരോ വിക്കറ്റും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."