HOME
DETAILS

കോവിഡ് 19: വിമാനങ്ങൾക്ക് ചാകര, സഊദി സെക്റ്ററിലേക്ക് കേരളത്തിൽ നിന്നും പകൽകൊള്ള 

  
backup
March 14 2020 | 03:03 AM

saudi-flight-2020
     ദമാം: കോവിഡ് 19 ന്‍റെ സാഹചര്യത്തില്‍ സഊദിയിലേക്ക് പ്രവേശനാനുമതിക്ക് സമയം അവസാനിക്കാനിരിക്കെ നട്ടം തിരിയുന്ന സഊദി പ്രവാസികളുടെ കഴുത്തിനു പിടിച്ചു എയർലൈൻസുകളും ഏജന്റുമാരും. സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നതെന്നതിനാൽ ഗത്യന്തരമില്ലാത്ത ആയിരക്കണക്കിന് സഊദി പ്രവാസികൾ ടിക്കറ്റിനായി നെട്ടോട്ടമോടുമ്പോഴാണ് കേരളത്തിൽ നിന്നും പ്രത്യേകിച്ച് കരിപ്പൂർ സഊദി സെക്ടറിൽ പകൽ കൊള്ള അരങ്ങേറുന്നത്.  കരിപ്പൂരിൽ നിന്നും കഴുത്തറുപ്പൻ വിലയാണ് ടിക്കറ്റുകൾക്ക് ഈടാക്കുന്നത്. സാധാരണ രീതിയിൽ 10000 രൂപ ഉണ്ടായിരുന്ന ടിക്കറ്റുകൾക്ക് 85000 യിരത്തിലധികമാണ് ഈടാക്കുന്നതെന്ന പരാതി ഉയർന്നു. പ്രവാസ ലോകത്തും ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.  
 
      പരമാവധി ഇരുപതിനായിരം രൂപ വരെയുള്ള സ്ഥാനത്താണ് കൊള്ളനിരക്കില്‍ ചൂഷണം നടക്കുന്നത്. വിമാനത്താവളത്തില്‍ ഏജന്റുമാരാണ് പാസ്പോര്‍ട്ട് വാങ്ങി ബോര്‍ഡിങ് പാസ് നല്‍കുന്നതെന്നും യാത്രക്കാര്‍ വ്യക്തമാക്കുന്നുണ്ട്. സഊദിയിലേക്ക് യാത്രാ വിലക്ക് ഞായറാഴ്ച പുലർച്ചെയോടെ അവസാനിക്കും. വിലക്ക് വന്നാൽ പിന്നീട് എത്ര കാലം ഇത് ഇതേ രീതിയിൽ തുടരുമെന്നതിൽ യാതൊരു വ്യക്തതയുമില്ല. അതിനാൽ തന്നെ കുറഞ്ഞ അവധിക്കു നാട്ടിൽ പോയവരും ഇഖാമ കാലാവധി കുറഞ്ഞവരും പിനീടുണ്ടായേക്കാവുന്ന നൂലാമാലകൾ ഓർത്ത് സഊദിയിലേക്ക് എങ്ങനെയെങ്കിലും തിരിച്ചെത്തിയാൽ മതിയെന്ന നെട്ടോട്ടത്തിനിടെയാണ് കഴുത്തറുപ്പൻ നടപടികളുമായി വിമാന കമ്പനികൾ രംഗത്തെത്തിയത്. 
 
      അതിനിടെ, യാത്രാ വിലക്ക് തുടങ്ങുന്നതിനു മുമ്പ് മടക്ക യാത്രികരുടെ സൗകര്യാർത്ഥം വിവിധ വിമാന കമ്പനികൾ പ്രത്യേക സര്‍വ്വീസുകൾ പ്രഖ്യാപിച്ചു. കോഴിക്കോട്-ജിദ്ദ സെക്ടറില്‍ നാളെ വിവിധ വിമാന കമ്പനികള്‍ പ്രത്യേക സര്‍വ്വീസുകള്‍ നടത്തും. ഈ സെക്ടറില്‍ സര്‍വ്വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ 420 പേർക്ക് യാത്ര ചെയ്യാവുന്ന ജംബോ വിമാനമുപയോഗിച്ചാണ് സര്‍വ്വീസ് നടത്തുക. 
മാര്‍ച്ച് 15ന് സര്‍വ്വീസ് നടത്തേണ്ടതിന് പകരമായാണ് എയർ ഇന്ത്യ നാളെ സര്‍വ്വീസ് നടത്തുക. അതിനാല്‍ മാര്‍ച്ച് 15ലേക്ക് ടിക്കെറ്റെടുത്തവര്‍ നാളെ യാത്രക്കായി എയര്‍പോര്‍ട്ടിലെത്തണമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. 
      കൂടാതെ, രാവിലെ 11.15ന് കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പ്രത്യേക സർവ്വീസുകളും പുലർച്ചെ നാല് മണിക്ക് സ്‌പൈസ് ജെറ്റിൻ്റെ പ്രത്യേക വിമാനവും കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് യാത്രക്കാരെയും വഹിച്ചു എത്തുന്നുണ്ട്. കൂടാതെ, സഊദി എയര്‍ലൈന്‍സ് പതിവ് സര്‍വ്വീസിന് പുറമെ രണ്ട് പ്രത്യേക സര്‍വ്വീസുകള്‍ക്കായി ശ്രമം ആരംഭിച്ചിട്ടുണ്ട്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago