കൊവിഡ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കുറവ് ഒമാനില്‍
മസ്‌കറ്റ്: ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് -19 ഏറ്റവും കുറവ് കേസ് റിപ്പോട്ട് ചെയ്യപ്പെട്ടത് ഓമനില്‍. ശനിയാഴ്ച വരെ ഇരുപത് എണ്ണമാണ് സ്ഥിരീകരിച്ചത്, അതില്‍ ഒന്‍പത് പേര്‍ക്ക് അസുഖം ഭേദമായി. പതിനൊന്ന് പേരുടെ ആരോഗ്യനില തൃപ്തികരമാണ്. ഖത്തര്‍ 262, സഊദി അറേബ്യ 210, കുവൈറ്റ് 100, യു.എ.ഇ 85 എന്നിങ്ങനെ 677 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതുവരെ ആരും മരിച്ചിട്ടില്ല എന്ന ആശ്വാസ വാര്‍ത്തയാണ് ഗള്‍ഫ് മേഖലയില്‍ നിന്നും വരുന്നത്.
വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒമാന്‍ സര്‍ക്കാര്‍ രൂപീകരിച്ച സുപ്രീംകമ്മിറ്റി യോഗം ചേര്‍ന്നു സുപ്രധാനമായ നിരവധി തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്.അതില്‍ പ്രധാനമാണ് സന്ദര്‍ശക വിസ നല്‍കുന്നത് മാര്‍ച്ച് 15 മുതല്‍ 30 ദിവസത്തേക്ക് നിര്‍ത്തി വെച്ചത്, ക്രൂയിസ് കപ്പലുകള്‍ക്ക് ഒമാന്‍ തീരങ്ങളില്‍ ഡോക്ക് ചെയ്യാന്‍ അനുവാദം നല്‍കില്ല, എല്ലാ കായിക മത്സരങ്ങളും നിര്‍ത്തി വെച്ചു. ഇതിനുപുറമെ,കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍, ടൂര്‍ണമെന്റുകള്‍ എന്നിവ ഈ കാലയളവില്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു.
സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കിയിട്ടില്ല. ജനജീവിതം സാധാരണ രീതിയില്‍ ആണ്. ഒട്ടുമിക്ക കമ്പനികളും ഓഫിസുകളിലും മാളുകളിലും സാനിറ്റൈസര്‍ ലഭ്യമാക്കിയിട്ടുണ്ട്. ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഈജിപ്ത് എന്നീ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം നേരത്തെ തന്നെ നിര്‍ത്തി വെച്ചിരുന്നു.
ചൈനയില്‍ ഡിസംബറില്‍ ഉല്‍ഭവിച്ച കൊവിഡ് 19, ലോകമാകെ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്.ചൈനയില്‍ മരണവും പുതിയ രോഗികളുടെ എണ്ണവും കുറയുമ്പോള്‍ യൂറോപ്പിലും അമേരിക്കയിലും കൂടുകയാണ്. ഇറ്റലിയില്‍ മരണസംഖ്യ 1266, സ്പെയിന്‍ 122, ഫ്രാന്‍സ് 61, ബ്രിട്ടന്‍ 10, അമേരിക്ക 41 ഉം ആയി ഉയര്‍ന്നിട്ടുണ്ട്.ലോകത്തകമാനം 1, 42, 373 പേര്‍ വൈറസ് ബാധിതര്‍ ആയപ്പോള്‍, 5367 പേര്‍ മരണത്തിന് കീഴടങ്ങി, 67, 003 പേര്‍ക്ക് അസുഖം പൂര്‍ണമായും ഭേധമായി. രോഗത്തെ നേരിടുന്നതിനായി 5000 കോടി യു.എസ് ഡോളര്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."