കൊയിലാണ്ടിയിലെ മൂന്ന് പദ്ധതികള്‍ക്ക് ബജറ്റില്‍ അംഗീകാരം
കോഴിക്കോട്: കൊയിലാണ്ടി മണ്ഡലത്തിലെ മൂന്ന് പ്രധാന വികസന പദ്ധതികള്‍ക്ക് ബജറ്റില്‍ അംഗീകാരം. തിക്കോടി റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കുന്നതിന് 11 കോടി രൂപ അനുവദിച്ചു. കെ. ദാസന് എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്നാണ് റെയില്‍വേ മേല്‍പ്പാലത്തിന് തുക അനുവദിച്ചത്. കൂടാതെ കൊയിലാണ്ടിയിലെ കായിക സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കികൊണ്ട്, തിക്കോടി ഗ്രാമപഞ്ചായത്തിന്റെ കൈവശമുളള ഭൂമിയില്‍ മണ്ഡലത്തിലെ ആദ്യത്തെ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ 2.50 കോടിയും, മുചുകുന്നില്‍ മൂടാടി ഗ്രാമപഞ്ചായത്തിന് വിട്ടുകിട്ടിയ 10 സെന്റ് ഭൂമിയില്‍ കേരള ഗാന്ധിയും നവോത്ഥാന നായകനുമായ കെ. കേളപ്പന് സ്മാരകം നിര്‍മിക്കാനായി 1.50 കോടിരൂപയും അനുവദിച്ചു. കൂടാതെ കുറുവങ്ങാട് ചേലിയ കാഞ്ഞിലശ്ശേരി, കാട്ടിലപ്പീടിക കണ്ണന്‍കടവ് കപ്പക്കടവ്, ചെങ്ങോട്ടുകാവ് ഉള്ളൂര്‍ക്കടവ്, വുഖം കീഴുര്‍, വെങ്ങളംകാപ്പാട്, കാപ്പാട്തുഷാരഗിരി എന്നീ റോഡുകള്‍ ബി.എം ആന്‍ഡ് ബി.സി രീതിയില്‍ നവീകരിക്കല്‍, ചെങ്ങോട്ടുകാവ്കുടുംബാരോഗ്യ കേന്ദ്രം, മൂടാടി കുടുംബാരോഗ്യ കേന്ദ്രം, മേലടി സി.എച്ച്.സി, തിക്കോടി പെരുമാള്‍പുരം മൃഗാശുപത്രി എന്നിവടങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കല്‍, ഏഴുകുടിക്കല്‍ ഫിഷറീസ് എല്‍.പി സ്കൂളിന് കെട്ടിടം, പയ്യോളിയിലും ചെങ്ങോട്ടുകാവിലെ പൊയില്‍ക്കാവിലും കൊയിലാണ്ടി നഗരസഭയിലും ആധുനിക ഗ്യാസ് ശ്മശാനം, പിഷാരി കാവ് ചിറ നവീകരണം, ചെങ്ങോട്ടുകാവ് ആന്തട്ടക്കുളം നവീകരണം, പള്ളിക്കര വിഷ്ണു ക്ഷേത്രക്കുളം നവീകരണം, കാട്ടിലപ്പീടിക മേലേടത്ത് ഹംസക്കുളങ്ങര ക്ഷേത്രക്കുളം നവീകരണം എന്നീ പ്രവൃത്തികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."