HOME
DETAILS
MAL
മാപ്പിളസാഹിത്യം ചിക്കിചികഞ്ഞൊരു ജീവിതം
backup
March 14 2020 | 20:03 PM
ചിമ്മന്‍ തറയില്‍ വീട്ടില്‍ ആളൊഴിയുന്നില്ല. എഴുതിയതും ശേഖരിച്ചതുമായ അപൂര്‍വ്വ ഗ്രന്ഥങ്ങള്‍ അലസമായി കിടക്കുന്നു. ഓര്‍മകളിലേക്ക് ബാലകൃഷ്ണന്‍ വള്ളിക്കുന്ന് എന്ന മാപ്പിള കാവ്യസാഹിത്യ സഞ്ചാരിയെ കൂട്ടികൊണ്ടുവരുമ്പോള്‍ ആ ജീവിതവും അങ്ങനെയായിരുന്നു. ഖദര്‍ ശരീരത്തോട് ചേര്‍ത്ത്, ചെരുപ്പ് കാലില്‍ നിന്ന് അകറ്റി, കക്ഷത്ത് ഒരു കുടയും കീശയില്‍ ഒരു കെട്ട് ബീഡയും വച്ച് വേനലും മഴയും വകവയ്ക്കാതെ മാപ്പിള സാഹിത്യ മേഖലയിലെ ഇന്നലെകള്‍ ചിക്കിച്ചികഞ്ഞ ചരിത്രകാരനായിരുന്നു ബാലകൃഷ്ണന്‍ വളളിക്കുന്ന്. കവിതകളിലൂടെ എഴുത്തിന്റെ ലോകത്തേക്ക് കടന്ന ബാലകൃഷ്ണന്‍ വള്ളിക്കുന്ന് മാപ്പിള ചരിത്ര ശേഷിപ്പികളുടേയും മാപ്പിള കലകളുടെയും ആവിര്‍ഭാവം തേടി വേറിട്ട വഴിയിലൂടെ സഞ്ചരിച്ച ചരിത്രകാരനാണ്. കവി, മാപ്പിള സാഹിത്യാകരന്‍, നിരൂപകന്‍, ഗ്രന്ഥകാരന്‍, മാപ്പിളകലകളുടെ വിധികര്‍ത്താവ് തുടങ്ങിയ മേഖലകളിലെല്ലാം സര്‍ഗാത്മകത തെളിയിച്ച ബാലകൃഷ്ണന്‍ വള്ളിക്കുന്ന് കലര്‍പ്പില്ലാത്ത ചിരിത്രത്തിന്റെ അക്ഷര വഴക്കമുള്ള എഴുത്തുകാരനായിരുന്നു.
വള്ളിക്കുന്നിന്റെ കലാ ജീവിതം
സ്‌കൂള്‍ പഠന കാലത്താണ് വള്ളിക്കുന്ന് കവിതകളെഴുതി തുടങ്ങിയത്. മലയാള ഭാഷയോട് അത്രമേല്‍ വള്ളിക്കുന്നിന് പ്രിയമായിരുന്നു. സ്‌കൂള്‍, കോളജ് പഠനത്തിന് ശേഷം അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.കവിതയില്‍ നിന്ന് മാപ്പിള സാഹിത്യ ചരിത്രത്തിലേക്ക് കടക്കുന്നതിന് പിന്നിലും ഒരു കഥയുണ്ടായിരുന്നു. 1967-ല്‍ ബിരുദ പഠന കാലത്ത് മലയാള പാഠ്യവിഷയത്തിലെ ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ എന്ന പാഠഭാഗമുണ്ടായിരുന്നു. മാപ്പിള സാഹിത്യത്തിലേക്ക് ബാലകൃഷ്ണനില്‍ ഇമ്പം തുടിക്കുന്നത് അന്നുമുതലാണ്. അറബി മലയാള പദഘടനയില്‍ അവഗാഹം തേടി അദ്ദേഹം ഏറെ അലഞ്ഞു. ഒരു ഗൈഡ് പോലും കയ്യില്‍ കിട്ടിയില്ല. അറബി മലയാള സാഹിത്യ ശാഖ ആരാലും അറിയപ്പെടാതെ കിടക്കുന്ന സാഹിത്യ മണ്ഡലമാണെന്ന് അറിഞ്ഞതോടെ അവയുടെ പൊരുള്‍ തേടിയുളള അലച്ചിലായിരുന്നു പിന്നീട്.
കവിതകളെഴുതി തുടങ്ങിയ ബാലകൃഷ്ണന്‍ വളളിക്കുന്ന് മോയീന്‍കുട്ടി വൈദ്യരുടെ കൃതികളില്‍ ആകൃഷ്ടനായി വ്യാഖ്യാനങ്ങള്‍ പഠിക്കാനായി കെ.കെ അബ്ദുല്‍ കരീം മാസ്റ്റര്‍, ടി. ഉബൈദ്, തുടങ്ങിയവരുമായി സൗഹൃദത്തിലായി. അക്ഷീണമില്ലാത്ത അലച്ചിലായിരുന്നു പിന്നീട്. മാപ്പിള ജീവിതവും കലകളും മലയാള സാഹിത്യത്തോടും കേരളീയ കലകളോടും ചേര്‍ത്തുവയ്ക്കാനുളള പ്രയത്‌നമായിരുന്നു ബാലകൃഷ്ണന്റെ വള്ളിക്കുന്നിന്റേത്.
ബാലകൃഷണന്റെ മാപ്പിള ജീവിതം
കവിതയും നോവലുമല്ല തന്റെ ലോകമെന്ന് തിരിച്ചറിഞ്ഞ ബാലകൃഷ്ണന്‍ വളളിക്കുന്ന് മുസ്‌ലിം ജീവിതത്തിന്റെ ചരിത്രം തേടിയായിരുന്നു പിന്നീട് സഞ്ചരിച്ചത്. 1970-ല്‍ തുടങ്ങിയ ആ യാത്ര മരണം വരെ തുടര്‍ന്നു. അറബി മലയാള സാഹിത്യം മലയാള സാഹിത്യത്തോട് ചേര്‍ത്ത് വയ്ക്കണമെന്ന് അടിവരയിട്ട ബാലകൃഷ്ണന്‍ വളളിക്കുന്ന് കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം മാസ്റ്ററില്‍ നിന്നാണ് അറബി മലയാളം വശത്താക്കിയത്. കേരളത്തിലെ മുസ്‌ലിം ചരിത്രം, ജീവിതം, മാപ്പിളകലകള്‍ തുടങ്ങിയവയുടെ ഉല്‍പ്പത്തിയും നാട്ടു ചരിത്രവും ചേര്‍ത്തുവച്ച് അദ്ദേഹം ഗവേഷണം നടത്തി. മാപ്പിള കലകളിലെ അറേബ്യന്‍, പേര്‍ഷ്യന്‍ സംസ്‌കാരവും കേരളീയ സാംസ്‌കാരികതയുടെ കൂടിച്ചേരലും അദ്ദേഹം പഠന വിഷയമാക്കി. ലേഖനങ്ങളെഴുതിയതിലൂടെ സി.എച്ച് മുഹമ്മദ് കോയയുമായുള്ള സൗഹൃദം അദ്ദേത്തിന് സഹായകമായിരുന്നു. സ്‌ത്രോത്ര കാവ്യങ്ങള്‍ മാപ്പിളപ്പാട്ടുകള്‍ എന്ന ശീര്‍ഷകത്തില്‍ അദ്ദേഹം പരമ്പരയായി ലേഖലനങ്ങളെഴുതി.
മാപ്പിളയല്ലാത്ത ഒരു മാപ്പിള, മാപ്പിളചരിത്രം പറഞ്ഞത് പതിവ് സാമ്പ്രദായിക രീതിയില്‍ നിന്ന് വ്യത്യസ്തനായിട്ടായിരുന്നു. ആഴത്തിലുളള വായനയും ഗവേഷണവും ചിന്തയും മാപ്പിള സാഹിത്യ ചര്‍ച്ചാവേദികളിലേക്ക് സ്ഥിരം ക്ഷണിതാവായ വളളിക്കുന്നിനെ മാറ്റിയത്. അക്കാദമിക് തിസീസിനായി എത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് അധ്യാപകനായും സഹായിയായും മാപ്പിളചരിത്രം പറഞ്ഞുകൊടുത്തിരുന്ന അപൂര്‍വ്വ ചരിത്രകാരനായി അദ്ദേഹം. മാപ്പിള കലകളെ വ്യത്യസ്ത സംസ്‌കാരവുമായി അദ്ദേഹം ചേര്‍ത്തുവച്ച് വായിച്ചിരുന്നു.ഒപ്പന എന്ന കലാരൂപത്തിന് അദ്ദേഹം നല്‍കിയ വ്യാഖ്യാനം വളരെ വലുതായിരുന്നു. അറബിയിലെ അഫ്‌ന എന്ന വാക്കില്‍ നിന്നാണ് ഒപ്പനയുണ്ടായതെന്നും യമനിലെ നാടോടി സംഘത്തില്‍ മലബാറില്‍ കണ്ടുവരുന്ന ഒപ്പനയുടെ രൂപ സാദൃശ്യമുണ്ടെന്നും അദ്ദേഹം സമര്‍ഥിച്ചിരുന്നു.
മാപ്പിളപ്പാട്ട് വഴക്കം
അരമനയില്‍ നിന്നും അന്തപുരങ്ങളില്‍ നിന്നുമല്ല, ഗ്രാമീണതയുടെ ഉള്‍തുടിപ്പില്‍ നിന്നാണ് മാപ്പിളപ്പാട്ടുകളുണ്ടായതെന്ന് സമര്‍ഥിക്കാനായിരുന്നു അദ്ദേഹം എന്നും തൂലിക ചലിപ്പിച്ചത്. മാപ്പിള ജീവിതത്തിന്റെ സാമൂഹിക സ്വത്വ പരിസരത്തിലാണ് മാപ്പിളപ്പാട്ട് വളരുന്നതും നാമ്പടിയുന്നതെന്നും എഴുതിയ ബാലകൃഷ്ണന്‍ വള്ളിക്കുന്ന് പുതിയ മാപ്പിളപ്പാട്ടുകളില്‍ മാപ്പിളയുമില്ല, സാഹിത്യവുമില്ല എന്ന് പറയാനും എഴുതാനും മടികാണിച്ചിരുന്നില്ല. തന്റെ രചനകളിലെ ഭാഷാ ഘടനാ ചാരുതിയാണ് മറ്റു എഴുത്തുകാരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഭാഷയുടെ അഭൗമായ മണ്ഡലം തന്റെ കൃതികളിലൂടെ സൃഷ്ടിച്ചെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അക്ഷരങ്ങള്‍ കൊണ്ട് കസര്‍ത്ത് കാണിക്കുന്ന എഴുത്തുകാരനായിരുന്നു ബാലകൃഷ്ണന്‍ വള്ളിക്കുന്ന്.
മാപ്പിള കാവ്യ വഴികളിലൂടെയുളള യാത്രയില്‍ മാസ്റ്റര്‍ തമഴ്‌നാട്, അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നെല്ലാം രേഖകളും ഗ്രന്ഥങ്ങളും സംഘടിപ്പിച്ചിരുന്നു.മാപ്പിള കലകളുടെ സ്ഥിരം വിധികര്‍ത്താക്കളിലൊരായിരുന്നു ബാലകൃഷ്ണന്‍ വള്ളിക്കുന്ന്. മാപ്പിളയല്ലാത്ത ആള്‍ മാപ്പിള കലകളുടെ വിധികര്‍ത്താവുന്നതിലും പലപ്പോഴും അസഹിഷ്ണുതയുണ്ടാക്കിയവരുണ്ട്. പിന്നീട് വിധി നിര്‍ണയത്തിലെ പോരായ്മകള്‍ വിളിച്ച് പറഞ്ഞ അദ്ദേഹം ആ രംഗത്തു നിന്നു പിന്മാറി.
മാപ്പിളപ്പാട്ട് ഒരു ആമുഖ പഠനം, മാപ്പിള സംസ്‌കാരത്തിന്റെ കാണാപ്പുറങ്ങള്‍, മാപ്പിള സാഹിത്യവും മുസ്‌ലിം നവോഥാനവും, മാപ്പിള സാഹിത്യ പഠനങ്ങള്‍, സ്ത്രീപക്ഷ വായനയുടെ മാപ്പിള പാഠാന്തരങ്ങള്‍, മോയീന്‍കുട്ടി വൈദ്യരുടെ കാവ്യലോകം, മാപ്പിളപ്പാട്ട് വഴക്കങ്ങള്‍, മലപ്പുറം പടപ്പാട്ട് പാഠവും പഠനവും തുടങ്ങിയവയാണ് ബാലകൃഷ്ണന്‍ വള്ളിക്കുന്നിന്റെ രചനകള്‍.
അംഗീകാരത്തിന് പിറകെ നടക്കാതെ
മാപ്പിള സാഹിത്യ രംഗത്ത് പാട്ടുകാര്‍ മാത്രം അറിയപ്പെടുന്നവരാകുന്ന ഒരു അപചയം എക്കാലത്തുമുണ്ടായിട്ടുണ്ട്. ആയതിനാല്‍ ആഴത്തില്‍ മാപ്പിള സാഹിത്യ ചരിത്രം പഠിച്ച ബാലകൃഷ്ണന്‍ വള്ളിക്കുന്നിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിരുന്നില്ല. അംഗീകാരങ്ങളുടെ പിറകെ പോവാനും അദ്ദേഹം തയ്യാറായിരുന്നില്ല. 1999ല്‍ മഹോകവി മോയീന്‍കുട്ടി വൈദ്യര്‍ സ്മാരകം നിലവില്‍ വന്നതുമുതല്‍ സ്ഥിരസാന്നിധ്യമായിരുന്ന വള്ളിക്കുന്ന്, വൈദ്യര്‍ അക്കാദമി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വൈദ്യരുടെ മലപ്പുറം പടപ്പാട്ട് എന്ന കൃതിയുടെ ബാലകൃഷ്ണന്‍ വള്ളിക്കുന്ന് തയ്യാറാക്കിയ പഠനം വൈദ്യര്‍ അക്കാദമി 2016 ല്‍ പ്രസിദ്ധീകരിച്ചത്. 2019 ലെ മോയീന്‍കുട്ടി വൈദ്യര്‍ പുരസ്‌കാരം ബാലകൃഷ്ണന്‍ വള്ളിക്കുന്നിനായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ പുരസ്‌കാരം വാങ്ങാന്‍ ദേഹാസ്വാസ്ഥ്യം മൂലം മകനാണ് എത്തിയിരുന്നത്.
ഗ്രന്ഥശാലാ സംഘത്തിന്റെ ആദ്യകാല പ്രവര്‍ത്തകനും മുന്‍ ജില്ലാകമ്മിറ്റി അംഗവുമായിരുന്ന വള്ളിക്കുന്ന് തീ പിടിച്ച കൊടുങ്കാറ്റ് എന്ന നോവല്‍ എഴുതിയിട്ടുണ്ട്. മാപ്പിള സോങ്‌സ് ലവേഴ്‌സ് അവാര്‍ഡ്, മാപ്പിള സാഹിത്യ അക്കാദമി അവാര്‍ഡ്, ഉബൈദ് സ്മാരക സാഹിത്യ അവാര്‍ഡ്, ഖാഇദെ മില്ലത്ത് കള്‍ച്ചറല്‍ അവാര്‍ഡ് തുടങ്ങിയവയും നേടിയിട്ടുണ്ട്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മരണാനന്തരമെങ്കിലും ഡി-ലിറ്റ് നല്‍കണമെന്നാണ് കുടുംബത്തിന്റെയും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരുടേയും ആവശ്യം.
ചാര്‍ ദര്‍വേശ് നോവല്‍ പഠനം
മലയാളത്തിലെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ പുറത്തിറങ്ങുന്നതിന് നാലുവര്‍ഷം മുന്‍പാണ് അറബി മലയാളത്തില്‍ രചിക്കപ്പെട്ട പേര്‍ഷ്യന്‍ നോവലായ അമീര്‍ ഖുസ്രുവിന്റെ ചാര്‍ ദര്‍വേശ് നോവല്‍ പുറത്തിറങ്ങുന്നത്. ഈ നോവലിന്റെ പഠനമാണ് ബാകൃഷ്ണന്‍ വള്ളിക്കുന്ന് അവസാനമായി രചിച്ചത്. അറബി മലയാളത്തില്‍ നാലു ഭാഗങ്ങളിലായിട്ടാണ് ഇത് പ്രസിദ്ധപ്പെടുത്തിയത്. മാപ്പിളമാര്‍ക്കിടയില്‍ വായിക്കപ്പെട്ടിരുന്ന ആദ്യനോവലാണിത്. വചനം ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പഠനകൃതി അച്ചടിയിലാണ്.
മാപ്പിള സാഹിത്യ മണ്ഡലത്തിലൂടെയുളള സഞ്ചാരത്തിനിടയിലും മികച്ച കര്‍ഷകനായിരുന്നു ബാലകൃഷ്ണന്‍ വള്ളിക്കുന്ന്. ആ പ്രകൃതി സ്‌നേഹത്തില്‍ നിന്നാണ് പാദരക്ഷ ഉപേക്ഷിച്ചത്. മണ്ണില്‍ ചവിട്ടി നടന്ന് ജിവിച്ച അദ്ദേഹം പച്ചയായ മാപ്പിള മനുഷ്യരുടെ ദേശപ്പെരുമയാണ് അടയാളപ്പെടുത്തിയത്. ഇന്നിന്റെ കാലത്ത് ചോദ്യം ചെയ്യപ്പെടുന്നവര്‍ക്ക് അത് ഒരു അടയാളമായി എന്നുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 18 hours agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• 19 hours agoതിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• 19 hours agoഅല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• 19 hours agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• 19 hours agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 20 hours agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 20 hours agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 20 hours agoഅല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 20 hours agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍
Kerala
• 20 hours agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 21 hours ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 21 hours ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• a day agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• a day agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• a day agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• a day agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• a day agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• a day agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി