HOME
DETAILS
MAL
എണ്ണവില കൂട്ടിയത് ജനങ്ങളോടുള്ള ക്രൂരത: എ. വിജയരാഘവന്
backup
March 15 2020 | 04:03 AM
തിരുവനന്തപുരം: കൊവിഡ് ഭീതിയില്‍ രാജ്യം വിറങ്ങലിച്ച് നില്ക്കുമ്പോള് പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് മൂന്ന് രൂപ വീതം കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള ക്രൂരതയെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്.
രാജ്യത്തെ ജനങ്ങളെ ശത്രുക്കളായി കാണുന്നവര്‍ക്ക് മാത്രമേ ഇങ്ങനെ കണ്ണില്‍ച്ചോരയില്ലാത്ത നടപടിയെടുക്കാന്‍ കഴിയൂ. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില എക്കാലത്തെയും കുറഞ്ഞ നിരക്കില്‍ തുടരുമ്പോഴാണ് ഇവിടെ എണ്ണ വില കൂട്ടിയിരിക്കുന്നത്.
എണ്ണവിലയിലെ ഇടിവ് മൂലമുള്ള നേട്ടം നികുതി കൂട്ടിയതോടെ ജനങ്ങള്‍ക്ക് കിട്ടാതായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."