നീലേശ്വരം നഗരസഭ: പത്തുകോടിയുടെ ബസ്സ്റ്റാന്‍ഡ് കെട്ടിടം; രൂപരേഖക്ക് കൗണ്‍സിലിന്റെ അംഗീകാരം
നീലേശ്വരം: നീലേശ്വരം ബസ് ണ്ടസ്റ്റണ്ടണ്ടണ്ടണ്ടണ്ടാന്‍ഡ് ഷോപ്പിങ് കോപ്ലക്‌സിന്റെ രൂപരേഖ നഗരസഭാ കൗണ്‍സില്‍ അംഗീകരിച്ചു. പത്തുകോടി ചെലവിലാണ് മൂന്നുനിലകളുള്ള കെട്ടിടം പണിയുക. എട്ട് ടെന്‍ഡറുകളാണ് കൗണ്‍സിലിനു മുന്‍പാകെ ഉണ്ടായിരുന്നത്. ഇതില്‍ നിന്നുമാണ് ഏറ്റവും കുറവ് എസ്റ്റിമേറ്റ് തുക രേഖപ്പെടുത്തിയ എസ്.കെ ആര്‍ക്കിടെക്റ്റിന്റെ ക്വട്ടേഷന്‍ അംഗീകരിച്ചത്.
ഇതിനുപറമേ നഗരസഭയുടെ താല്‍പര്യത്തിനനുസരിച്ച് ഡിസൈനില്‍ ഭേദഗതി വരുത്തി പ്ലാന്‍ ഡ്രോയിങ് , സ്ട്രക്ചറല്‍ ഡിസൈന്‍, ഡീറ്റെയില്‍ഡ് എസ്റ്റിമേറ്റ് എന്നിവ തയാറാക്കി നല്‍കുന്നതിനും സാങ്കേതികാനുമതി ലഭ്യമാക്കുന്ന മറ്റു സേവനങ്ങളും കൂടി നല്‍കാന്‍ തയാറാണോയെന്ന് കമ്പനിയോട് ശുപാര്‍ശ ചെയ്യാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
നിലവില്‍ സാങ്കേതികാനുമതി വരെയുള്ള പ്രവൃത്തി ഒന്നരലക്ഷം രൂപയ്ക്ക് ഏറ്റെടുത്ത് ചെയ്യാനും എസ്.കെ ആര്‍ക്കിടെക്ട് കമ്പനി ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതും കൗണ്‍സില്‍ അംഗീകരിച്ചു.
ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്തായുള്ള സ്വകാര്യകെട്ടിടത്തിന്റെ മുന്നിലായി യു ഷേപ്പിലാണ് മൂന്നു നിലകളുള്ള കെട്ടിടത്തിന്റെ സ്‌കെച്ച് സമര്‍പ്പിച്ചിട്ടുള്ളത്.
രണ്ടു ഭാഗത്തേക്കും തുറക്കാവുന്ന കടമുറികള്‍, ഭാവിയില്‍ നഗരസഭയിലുണ്ടാകുന്ന പാര്‍ക്കിങ് പ്രശ്‌നത്തിനു പരിഹാരം കണ്ടെത്താന്‍ കെട്ടിടത്തിന്റെ മുകളിലേക്ക് കാറും മറ്റു വാഹനങ്ങളും എത്തിക്കാനുള്ള ലിഫ്റ്റ് സൗകര്യം, ഓട്ടോ പാര്‍ക്കിങിനായി അണ്ടര്‍ ഗ്രൗണ്ട് സംവിധാനം, ഇതിനു മുകളിലൂടെ തൊട്ടടുത്ത മന്നം പൊറുത്ത കാവിലേക്ക് ചെറിയ റോഡ്, രാജാ റോഡിന് അഭിമുഖമായി കമാനം എന്നിങ്ങനെയാണ് രൂപകല്‍പന. ബസ്സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ താല്‍പര്യപത്രം രൂപരേഖ, ഉള്‍പ്പടെ അഞ്ചോളം അജന്‍ഡകള്‍ കൗണ്‍സില്‍ അംഗീകരിച്ചു.
നഗരസഭയുടെ 2018-19 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെട്ട 18 മരാമത്ത് പ്രവര്‍ത്തിയുടെ ടെന്‍ഡറില്‍ ആരും പങ്കെടുക്കാത്തതിനാല്‍ പദ്ധതി പെട്ടെന്ന് തീര്‍ക്കേണ്ടതിനാല്‍ കൗണ്‍സിലിന്റെ തീരുമാനം അംഗീകരിച്ച് 18 പൊതുരാമത്ത് പണികള്‍ക്കും ക്വട്ടേഷനില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ കെ.പി ജയരാജന്‍ അധ്യക്ഷനായി. വി. ഗൗരി, കൗണ്‍സിലര്‍മാരായ ഏറുവാട്ട് മോഹനന്‍, തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, ഭാര്‍ഗവി, സുധാകരന്‍, ടി.പി ലത, സന്ധ്യ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."