വസൂരി കാലത്തെ ഗുഹ ഐസൊലേഷന്‍ ഓര്‍മയില്‍ സഊദിയിലെ തൈമാഅ് പ്രദേശം
റിയാദ്: അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഗോള മഹാമാരിയായി വസൂരി ബാധിച്ചപ്പോള്‍ ഗുഹകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കി രോഗത്തെ പ്രതിരോധിച്ച ഓര്‍മയില്‍ സഊദിയിലെ തൈമാഅ് ഗ്രാമം. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് സമൂദ് ഗോത്രക്കാര്‍ താമസിച്ച ഇടങ്ങളായിരുന്ന ഈ ഗുഹനിരകളാണ് വസൂരിക്കാലത്ത് മറ്റുള്ളവരിലേക്ക് വൈറസ് വ്യാപനം ഇല്ലാതിരിക്കാന്‍ ഉപയോഗിച്ചിരുന്നത്. സഊദിയിലെ പടിഞ്ഞാറന്‍ മേഖലയിലെ തൈമാഅ് നഗരത്തില്‍നിന്നും കിഴക്ക് എട്ടു കിലോമീറ്റര്‍ അപ്പുറത്തുള്ള ഗീറാനുല് മുജ്ദര് മലമുകളിലാണ് ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കി രോഗത്തെ പ്രതിരോധിച്ചത്. നിലവിലെ കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ഐസൊലേഷന്‍ സമ്പ്രദായം നിലവില്‍ വന്നപ്പോള്‍, അന്നത്തെ കാലം ഓര്‍ത്തെടുക്കുകയാണ് തൈമാഅ് നിവാസികള്‍. ഗുരുതരമായ രോഗമായതിനാല്‍ പലപ്പോഴും രോഗികള്‍ പരസ്പരം സഹായിച്ചായിരുന്നു ഇവിടെ കഴിഞ്ഞുകൂടിയിരുന്നത്. വെണ്ണീര് കൊണ്ടുള്ള നാട്ടുചികിത്സയായിരുന്നു അക്കാലത്ത് ഇവിടെ പ്രചാരത്തിലുണ്ടായിരുന്നതെങ്കിലും ചിലര്‍ മരിക്കുകയും മറ്റു ചിലര്‍ ഭേദമായ ശേഷം വീടുകളിലേക്ക് തിരിക്കുകയും ചെയ്തു. അറുപത് വര്‍ഷം മുന്‍പാണ് സഊദി അറേബ്യ ഉള്‍പ്പെടെ വിവിധ ലോക രാജ്യങ്ങളില്‍ വസൂരി ബാധിച്ചത്. ഫലപ്രദമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ലായിരുന്ന അക്കാലത്ത് ആയിരക്കണക്കിന് പേര് രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങി. എന്നാല്‍, തൈമാഉക്കാര് തങ്ങളുടെ നാട്ടുകാരായ രോഗികള്‍ക്ക് മലയിലെ ഗുഹകളില്‍ ഐസൊലേഷന്‍ വാര്‍ഡുകളൊരുക്കി രോഗവ്യാപനത്തിന് പ്രതിരോധം സൃഷ്ടിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."