മന്ത്രിസഭയുടെ ആയിരം ദിനങ്ങള്‍; ജില്ലാതല ആഘോഷം 20 മുതല്‍
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ 1,000 ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ജില്ലാതല ആഘോഷം ഫെബ്രുവരി 20 മുതല്‍ 27 വരെ തിരുവനന്തപുരത്ത് നടക്കും. സംസ്ഥാനതല പരിപാടികളുടെ സമാപന ചടങ്ങിനും തലസ്ഥാന നഗരി വേദിയാകും. പരിപാടിയുടെ നടത്തിപ്പിനായി സഹകരണ ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
സര്‍ക്കാരിന്റെ വിവിധ വികസന പദ്ധതികളുടെ പ്രദര്‍ശനം, ഉത്പന്ന വിപണന മേള, വികസന സെമിനാറുകള്‍, കലാ സാംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യമേള തുടങ്ങിയവ ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കും. പൂര്‍ത്തീകരിച്ച വികസനപദ്ധതികളുടെ ഉദ്ഘാടനവും പുതിയ പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. നിയോജക മണ്ഡലം തലത്തില്‍ മൂന്നുദിവസത്തെ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. യോഗത്തില്‍ എം.എല്‍.എമാരായ ഡി.കെ മുരളി, സി.കെ ഹരീന്ദ്രന്‍, ബി. സത്യന്‍, വി. ജോയി, കെ. ആന്‍സലന്‍, ജില്ലാ കലക്ടര്‍ കെ. വാസുകി, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയരക്ടര്‍ ടി.വി സുഭാഷ്, സബ് കലക്ടര്‍ കെ. ഇമ്പശേഖര്‍, എ.ഡി.എം വി.ആര്‍ വിനോദ്, ഡെപ്യൂട്ടി കലക്ടര്‍മാരായ ജോണ്‍ വി.സാമുവല്‍, സാം ക്ലീറ്റസ്, ക്ലമന്റ് ലോപ്പസ്, ജില്ലാ പൊലിസ് മേധാവി പി. അശോക് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജസ്റ്റിന്‍ ജോസഫ്, വകുപ്പുകളുടെ ജില്ലാ മേധാവികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."