നഗരസഭ ചന്തപ്പുര ബസ് സ്റ്റാന്‍ഡ് നാളെ തുറന്നുകൊടുക്കും
കൊടുങ്ങല്ലൂര്‍: ചന്തപ്പുര നഗരസഭ ബസ് സ്റ്റാന്‍ഡ് നാളെ തുറന്നുകൊടുക്കും. എറണാകുളം, തൂശൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് ബസുകള്‍ ദിനം പ്രതി കയറി ഇറങ്ങുന്ന ഈ ബസ് സ്റ്റാന്‍ഡ് പൊട്ടി പൊളിഞ്ഞ് മലിനജലം നിറഞ്ഞ് കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍ പോലും കഴിയാതായതിനെ തുടര്‍ന്ന് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യാത്രക്കാര്‍ എത്താറില്ലായിരുന്നു.
അത്ര കണ്ട് വൃത്തിഹീനവും, മാലിന്യകൂമ്പാരവുമായിരുന്ന സ്റ്റാന്‍ഡ് പുതിയ നഗരസഭ ഭരണം നിലവില്‍ വന്നതോടെയാണ് മൂന്ന് ഘട്ടങ്ങളായി ബസ് സ്റ്റാന്‍ഡ് വികസിപ്പിക്കുവാനും, ഉപയോഗയോഗ്യമാക്കുവാനും തീരുമാനമെടുത്തത്. 46.28 ലക്ഷം രൂപ ചിലവഴിച്ചാണ് ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയത്. പൂര്‍ണമായും വെള്ളക്കെട്ട് നിലനിന്നിരുന്ന സ്റ്റാന്‍ഡിലേക്കെത്തുന്ന എല്ലാവിധ മലിനജലവും ഒഴുകിപോകുന്നവിധത്തിലുള്ള കാന നിര്‍മിക്കുകയും, സ്റ്റാന്‍ഡ് ഒരടിയോളം ഉയര്‍ത്തിയുമാണ് പൂര്‍ണമായും സിമെന്റ് ടൈല്‍സ് വിരിച്ചിട്ടുള്ളത്.
17000 ചതുരശ്ര അടിയോളം സ്ഥലമാണ് ടൈല്‍ വിരിച്ച് ഉപയോഗപ്രദമാക്കിയിട്ടുള്ളത്. മുന്‍ഭാഗത്തെ റോഡ് പൂര്‍ണമായും ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. അടുത്തഘട്ടമായി ബസ് സ്റ്റാന്‍ഡിന്റെ വിപുലീകരണമാണ്.
തെക്ക് ഭാഗത്തെ ലോറി സ്റ്റാന്‍ഡും മറ്റും ഒരുമിപ്പിച്ച് കൊണ്ടുള്ള സ്റ്റാന്‍ഡ് വിപുലീകരിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി കഴിഞ്ഞുവെന്നും, ആശുപത്രി ജംഗ്ഷന് മുതല്‍ ബസ് സ്റ്റാന്‍ഡ് വരെയുള്ള ഇടുങ്ങിയ കോണ്‍ക്രീറ്റ് റോഡിന്റെ വിപുലീകരണവും, വീതികൂട്ടലും ഉടന്‍ ആരംഭിക്കുമെന്നും നഗരസഭ ചെയര്മാന് സി.സി.വിപിന്‍ചന്ദ്രന്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."