HOME
DETAILS

ദേവനന്ദയുടേത് അപ്രതീക്ഷിത വീഴ്ചയിലുണ്ടായ മുങ്ങിമരണമെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്

  
backup
March 15 2020 | 07:03 AM

%e0%b4%a6%e0%b5%87%e0%b4%b5%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%af%e0%b5%81%e0%b4%9f%e0%b5%87%e0%b4%a4%e0%b5%8d-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7

 

കൊല്ലം: ദേവനന്ദ മരിച്ചത് അപ്രതീക്ഷിത വീഴ്ചയിലുണ്ടായ മുങ്ങി മരണമാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. വീട്ടില്‍നിന്നും കാണാതായ ശേഷം ഇത്തിക്കരയാറ്റില്‍ മുങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ആറു വയസുകാരി ദേവനന്ദയുടെ മരണം സംബന്ധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് പൊലിസിന് കൈമാറി. ദേവനന്ദയുടേത് വെള്ളത്തിലേക്കുള്ള അപ്രതീക്ഷിത വീഴ്ചയിലുണ്ടായ മുങ്ങി മരണമാണെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ശശികലയുടെ നേതൃത്വത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. മൃതദേഹം കണ്ടെത്തിയ ബണ്ടിന് സമീപത്തുവച്ചല്ല മരണം സംഭവിച്ചതെന്നും അവിടേക്ക് ഒഴുകി എത്തിയതായിരിക്കാമെന്നുമാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ദേവനന്ദയുടേത് മുങ്ങി മരണമാണെന്നും മറ്റ് അസ്വാഭാവികതകളൊന്നുമില്ലെന്നുമാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, സംഭവ സ്ഥലത്തെ പരിശോധന, ആന്തരികാവയവങ്ങളുടെ പരിശോധന, വയറ്റിനുള്ളിലുണ്ടായിരുന്ന ആഹാരസാധനങ്ങള്‍, ശരീരത്തെ മുറിവുകള്‍ എന്നിവ വിശകലനം ചെയ്ത ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് ഫോറന്‍സിക് വിഭാഗം പറയുന്നു. മുഖത്തിന്റെ ഇടതുഭാഗത്ത് ചെറുതായി ഉരഞ്ഞ പാടുണ്ട്. ഇത് അപ്രതീക്ഷിതമായി വീണപ്പോള്‍ സംഭവിച്ചതാകാം. ശരീരത്തില്‍ മറ്റ് പാടുകളോ മുറിവുകളോ ഇല്ലാത്തത് മുങ്ങിമരണമെന്ന നിഗമനത്തിലാണ് എത്തിക്കുന്നത്. ആരെങ്കിലും തള്ളുകയോ ആറ്റിലെറിയുകയോ ചെയ്താല്‍ ശരീരത്തില്‍ പാടുകളോ മുറിവുകളോ ഉണ്ടാകാം. എന്നാല്‍ ദേവനന്ദയുടെ ശരീരത്തില്‍ അത്തരം പാടുകളൊന്നുമില്ല. വീണിടത്തുനിന്ന് ശരീരം ഒഴുകി മാറാം. ശരീരത്തിനുള്ളിലുണ്ടായിരുന്ന വെള്ളത്തിന്റെ പരിശോധനയില്‍ കാര്യമായ വ്യത്യാസങ്ങള്‍ പ്രകടമല്ല. അപ്പോള്‍ ഒരുപാട് ഒഴുകി പോയിട്ടില്ല. ആന്തരിക ശ്രവങ്ങളുടെ പരിശോധനയിലും മുങ്ങിമരണമെന്നാണ് വ്യക്തമാക്കുന്നത്. ഡോ. വത്സല, ഡോ.സജിനി എന്നിവരും ഫോറന്‍സിക് റിപ്പോര്‍ട്ട് തയാറാക്കിയ സംഘത്തിലുണ്ടായിരുന്നു. ശാസ്ത്രീയമായ വിശകലന റിപ്പോര്‍ട്ടാണ് ലഭിച്ചതെന്നും അന്വേഷണം തുടരുകയാണെന്നും അന്വേഷണ സംഘത്തലവന്‍ ചാത്തന്നൂര്‍ എ.സി.പി ജോര്‍ജ് കോശിയും സി.ഐ യു.പി. വിപിന്‍ കുമാറും പറഞ്ഞു. 13 അംഗ പൊലിസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. അപ്രതീക്ഷിത വീഴ്ചയെന്ന് പറയുമ്പോഴും മറ്റ് സാധ്യതകളൊന്നും പൊലിസ് തള്ളിക്കളയുന്നില്ല. നിരവധി പേരെ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യല്‍ തുടരുമെന്നും പൊലിസ് അറിയിച്ചു. നെടുമ്പന ഇളവൂര്‍ കിഴക്കേക്കര ധനീഷ് ഭവനില്‍ പ്രദീപ് കുമാറിന്റെയും ധന്യയുടെയും മകളായ ദേവനന്ദയെ ഫെബ്രുവരി 27ന് ആയിരുന്നു വീട്ടില്‍ നിന്ന് കാണാതായത്. തൊട്ടടുത്ത ദിവസമാണ് വീടിന് അടുത്തുള്ള ആറ്റില്‍ കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  15 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  28 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago