കൊല്ലം പ്രസ്‌ക്ലബ് സുവര്‍ണ ജൂബിലി; ഉദ്ഘാടനം ഇന്ന് ഉപരാഷ്ട്രപതി നിര്‍വഹിക്കും
കൊല്ലം: കൊല്ലം പ്രസ്‌ക്ലബിന്റെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക 2.30ന് ആശ്രാമം യൂനുസ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു നിര്‍വഹിക്കും. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം അധ്യക്ഷനാകും.
സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ശിലാഫലകം അനാച്ഛാദനവും സുവര്‍ണ ജൂബിലി സ്മാരക പ്രത്യേക തപാല്‍ സ്റ്റാമ്പിന്റെ പ്രകാശനവും ഉപരാഷ്ട്രപതി നിര്‍വഹിക്കും. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, മേയര്‍ വി. രാജേന്ദ്രബാബു, എം.എല്‍.എമാരായ എം. നൗഷാദ്, എം. മുകേഷ്, എന്‍. വിജയന്‍പിള്ള, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജനറല്‍ സെക്രട്ടറി സി. നാരായണന്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്ത്, സെക്രട്ടറി ജി. ബിജു സംബന്ധിക്കും.
വ്യോമ സേനയുടെ പ്രത്യേക ഹെലികോപ്റ്ററില്‍ ഉച്ചകഴിഞ്ഞ് 2.15ന് ഉപരാഷ്ട്രപതി ആശ്രാമം ഹെലിപാഡില്‍ എത്തും. മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ, മേയര്‍ വി.രാജേന്ദ്രബാബു, എന്‍.കെ പ്രേമചന്ദ്രന്‍ എംപി, എം.മുകേഷ് എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, സിറ്റി പൊലിസ് കമ്മിഷണര്‍ പി.കെ മധു, പ്രസ്‌ക്ലബ് ട്രഷറര്‍ പി.എസ് പ്രദീപ് ചന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിക്കും.
തുടര്‍ന്ന് കാര്‍ മാര്‍ഗംഉപരാഷ്ട്രപതി കണ്‍വന്‍ഷന്‍ സെന്ററില്‍ എത്തും. 22 അംഗ ഉദ്യോഗസ്ഥ സംഘവും ഉപരാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം ആശ്രാമം ഹെലിപാഡില്‍ നിന്ന് 3.45ന് തിരുവനന്തപുരത്തേക്ക് പോകും.
പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ ആശ്രാമം ഗസ്റ്റ് ഹൗസ് വളപ്പിലും ആശ്രാമം മൈതാനത്തെ എക്‌സിബിഷന്‍ ഗ്രൗണ്ടിന് പുറകുവശവും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിന് എത്തുന്നവര്‍ ഉച്ചക്ക് രണ്ടിന് മുന്‍പ് തന്നെ കണ്‍വന്‍ഷന്‍ സെന്ററില്‍ പ്രവേശിക്കണം.
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് പഴുതുകടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് പൊലിസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ കൂടാതെ 400 പൊലിസുകാരെ കണ്‍വന്‍ഷന്‍ സെന്ററിലും ഹെലിപാഡിലുമായി നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ മഫ്തി പൊലിസുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."