കൊവിഡിന് പിന്നില്‍ യു.എസ് എന്ന ആരോപണം; ചൈനീസ് പ്രതിനിധിക്ക് സമന്‍സ്
വാഷിങ്ടണ്‍: കൊറോണ വൈറസ് ചൈനയിലേക്ക് കൊണ്ട് വന്നത് അമേരിക്കന്‍ സേനയാണെന്ന് ട്വീറ്റ് ചെയ്ത ചൈനീസ് പ്രതിനിധിക്ക് യു.എസ് നോട്ടീസ് അയച്ചു. ചൈനീസ് വിദേശകാര്യ വക്താവായ ഷാവോ ലിജിയാന്‍ ആണ് നോട്ടീസ് അയച്ചത്.
വൈറസ് വ്യാപിച്ചതിലും ലോകത്തെ അറിയിക്കാതിരുന്നതിലുമുള്ള പങ്ക് ചൈന മറച്ച് വെക്കാന്‍ ശ്രമിക്കുകയാണെന്ന് യു.എസ് ഔദ്യോഗിക വൃത്തങ്ങള്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം വുഹാനില്‍ നടന്ന ലോക സൈനിക കായികമേളയില്‍ പങ്കെടുത്ത അമേരിക്കന്‍ സേനാ കായിക താരങ്ങളാണ് രോഗം കൊണ്ട് വന്നതെന്നാണ് ഷോവോ ട്വീറ്റ് ചെയ്ത് ആരോപണം ഉന്നയിച്ചിരുന്നത്. യു.എസ് കോണ്‍ഗ്രസില്‍ സി.ഡി.സി.എസ് ഡയറക്ടര്‍ റോബര്‍ട്ട് റെഡ് ഫീല്‍ഡ് നടത്തിയ പ്രസ്താവനയാണ് ചൈനയുടെ ഈ വാദത്തിനാധാരം. പനി ബാധിച്ചു മരിച്ച ചില അമേരിക്കക്കാര്‍ക്ക് കൊവിഡ് ആയിരിക്കാമെന്നാണ് റോബര്‍ട്ട് പറഞ്ഞത്.
ഈ പ്രസ്താവനക്ക് വിശദീകരണം ആവശ്യപ്പെട്ട് കുറച്ച് ചോദ്യങ്ങളും ഷാവോയുടെ ട്വീറ്റില്‍ ഉണ്ട്. എത്ര പേര്‍ക്കാണ് അമേരിക്കയില്‍ രോഗം ബാധിച്ചത്, ഏതൊക്കെ ആശുപത്രികളിലാണ് അവരെ ചികിത്സിച്ചത് തുടങ്ങിയ ചോദ്യങ്ങളാണ് ട്വീറ്റില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."