HOME
DETAILS

നാടകാചാര്യന്‍ തുപ്പേട്ടന്റെ വിയോഗത്തിലൂടെ ഒന്‍പത് പതിറ്റാണ്ട് നീണ്ട ഇതിഹാസ ജീവിതത്തിന് തിരശീല

  
backup
February 02 2019 | 06:02 AM

%e0%b4%a8%e0%b4%be%e0%b4%9f%e0%b4%95%e0%b4%be%e0%b4%9a%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f

ചെറുതുരുത്തി: അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും നീരാളി പിടുത്തത്തില്‍ നിന്ന് ദൈവത്തിന്റെ സ്വന്തം നാടിനെ മോചിപ്പിക്കാന്‍ നവോത്ഥാന മേഖലയില്‍ ചടുലമായ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നാടകാചാര്യന്‍ പാഞ്ഞാള്‍ മുട്ടത്ത് കാട്ടില്‍ മാമണ്ണ് മന സുബ്രഹ്മണ്യന്‍ നമ്പൂതിരി (തുപ്പേട്ടന്‍-90) ഇനി ഓര്‍മ്മ.
പെട്ടിയില്‍ സൂക്ഷിച്ച തൂലിക വീണ്ടും പുറത്തെടുത്ത് സ്വന്തം ജീവിത കഥ നാടകമാക്കാനുള്ള സ്വപ്നം ബാക്കിയാക്കിയാണ് തുപ്പേട്ടന്‍ അരങ്ങൊഴിഞ്ഞത്. കേരളത്തിന്റെ സാംസ്‌ക്കാരിക രംഗത്ത് വെള്ളിടികള്‍ സൃഷ്ടിച്ച വയാണ് തുപ്പേട്ടന്റെ നാടകങ്ങള്‍. 1921 മാര്‍ച്ച് ഒന്നിന് വേദ പണ്ഡിതന്‍ മാമണ്ണ് ഇട്ടീരവി നമ്പൂതിരിയുടേയും ദേവകി അന്തര്‍ജനത്തിന്റേയും മകനായി ജനം.
യുവത്വം മുഴുവന്‍ വിപ്ലവമായിരുന്നു തലയില്‍. അതുകൊണ്ടു തന്നെ നിലനിന്നിരുന്ന വ്യവസ്ഥിതിയോട് കലഹിച്ചും പോരാടിയും നാടിന്റെ നവോത്ഥാന മണ്ഡലത്തില്‍ തന്റേതായഒരിടം കണ്ടെത്തി.
പാഞ്ഞാള്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ 27 കൊല്ലം അധ്യാപകനായി പ്രവര്‍ത്തിച്ചു. ചിത്ര കലാധ്യാപകനായി സേവനമനുഷ്ഠിയ്ക്കുമ്പോഴും നാടക രചനയിലും സജീവമായി. സി.എന്‍.എന്‍ ഹൈസ്‌കൂള്‍ ചേര്‍പ്പ്, എസ്.എം.ടി ഹൈസ്‌കൂള്‍ ചേലക്കര, മഹാരാജാസ് കോളജ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്, കൊച്ചി മുണ്ടംവേലി ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലും അധ്യാപകനായി പ്രവര്‍ത്തിച്ചു.
ചക്ക, തനത് ലാവണം, മറുമരുന്ന്, വേട്ടക്കാര പയ്യല്‍, ഭദ്രായനം, മോഹന സുന്ദരപാലം, ഡബിള്‍ ആക്ട് എന്നിവയാണ് ശ്രദ്ധേയമായ നാടകങ്ങള്‍. വന്നന്ത്യേ കാണാം എന്ന നാടകത്തിന് 2003ല്‍ സംസ്ഥാന സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് തെരഞ്ഞെടുപ്പ്: റാഷിദ ത്‌ലൈബിനും ജയം 

International
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം: ദുരിതാശ്വാസ നിധിയില്‍നിന്ന് 4 ലക്ഷം വീതം അനുവദിച്ചു

Kerala
  •  a month ago
No Image

യമുനാ നദീതീരത്ത് ഛൗത്ത് പൂജ നടത്താന്‍ അനുമതി നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി

National
  •  a month ago
No Image

'അമേരിക്കയുടെ സുവര്‍ണകാലം തുടങ്ങുന്നു' വിജയാഘോഷം തുടങ്ങി ട്രംപ്; നോര്‍ത് കരോലൈന, ജോര്‍ജിയയും ഉറപ്പിച്ചു, സ്വിങ് സീറ്റുകളിലും മുന്നേറ്റം

International
  •  a month ago
No Image

വംശീയതക്കുമേല്‍ തീപ്പൊരിയാവാന്‍ ഒരിക്കല്‍ കൂടി ഇല്‍ഹാന്‍ ഒമര്‍; ഇസ്‌റാഈല്‍ അനുകൂലിയായ റിപ്പബ്ലിക്കന്‍ എതിരാളിക്കെതിരെ മിന്നും ജയം

International
  •  a month ago
No Image

മുണ്ടക്കയത്ത് കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസുകാരി മരിച്ചു; മൂന്നുപേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടി; സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി

Kerala
  •  a month ago
No Image

പി.വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു

Kerala
  •  a month ago
No Image

തീവ്ര വലതുപക്ഷം, നെതന്യാഹുവിന്റെ വിശ്വസ്തന്‍; ഇസ്‌റാഈല്‍ ബുള്‍ഡോസര്‍ എന്ന വിളിപ്പേരുള്ള കാറ്റ്‌സ്

International
  •  a month ago
No Image

 റെയ്ഡ് സി.പി.എം-ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; പണപ്പെട്ടി അന്വേഷിക്കേണ്ടത് ക്ലിഫ്ഹൗസില്‍: വി.ഡി സതീശന്‍

Kerala
  •  a month ago