മീങ്കര വെള്ളമെത്തിയില്ല; പാടങ്ങള്‍ ഉണങ്ങി നശിച്ചു
വണ്ടിത്താവളം: മീങ്കര വെള്ളമെത്താതിനെ തുടര്‍ന്ന് പാടങ്ങള്‍ ഉണങ്ങി നശിച്ചു. രണ്ടാം വിളവിറക്കലിന് ആദ്യ വിത്തിറക്കിയ കര്‍ഷകര്‍ക്ക് വെള്ളം ലഭിക്കാതെ ഉണങ്ങിയ പ്രദേശങ്ങളില്‍ വീണ്ടും വിത്തിറക്കിയ കര്‍ഷകര്‍ക്കാണ് ഇരുട്ടടിയായിട്ടുള്ളത്. മൂന്നാംഘട്ടമായി മീങ്കരഡാമും ചുള്ളിയാര്ഡാമും തുറന്നെങ്കിലും വെള്ളം എത്താത്ത പ്രദേശങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. പട്ടഞ്ചേരി, വണ്ടിത്താവളം, വടവന്നൂര്‍, പല്ലശ്ശന എന്നീ പ്രദേശങ്ങളിലാണ് ജലസേചനം നടക്കാതെ നെല്പാടശേഖരങ്ങള് ഉണങ്ങുന്നത്.
കനാല്‍, സബ്കനാല്‍ സ്ലൂയിസുകള്‍ എന്നിവകളില്‍ അവസാനപ്രദേശത്തേക്കുവരെ വെള്ളം എത്തുന്നത് പരിശോധിക്കുവാനായി നിയോഗിച്ച ഉദ്യോഗസ്ഥരുടെ വീഴ്ച്ചയാണ് പാടശേഖരങ്ങള്‍ ഉണങ്ങുവാന്‍ വഴിവെച്ചിട്ടുള്ളത്.
ജലസേചനം എത്താത്ത പ്രദേശങ്ങളില്‍ വെള്ളമെത്തിക്കുന്നതിലെ പ്രതിസന്ധി പരിഹരിക്കുവാന്‍ ഇറിഗേഷന്‍ എക്സിക്യീട്ടീവ് എന്‍ജിനീയര്‍ കര്‍ഷകപ്രതിനിധികളുടെ യോഗം അടിയന്തിരമായി വിളിച്ചുചേര്‍ക്കണമെന്നാണ് പാടശേഖര സമിതി ഭാരവാഹികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."