HOME
DETAILS

കാര്‍ ലോറിയിലിടിച്ച് ഗര്‍ഭിണിയടക്കം കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

  
backup
March 15, 2020 | 6:36 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%97%e0%b4%b0%e0%b5%8d

 

 

പെരുമ്പാവൂര്‍/നിലമ്പൂര്‍: എം.സി റോഡിലെ പുല്ലുവഴിയില്‍ കാര്‍ തടിലോറിയിലിടിച്ച് ഗര്‍ഭിണിയടക്കം ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. മലപ്പുറം ഒറ്റത്തറ കോഡൂര്‍, മൂഴിതൊടി സലാഹുദ്ധീന്‍ - ആയിശ ദമ്പതികളുടെ മൂത്ത മകന്‍ ഹനീഫ(28) സഹോദരന്‍ ഷാജഹാന്‍ (18)ഹനീഫ യുടെ ഭാര്യ സുമയ്യ (20) എന്നിവരാണ് മരിച്ചത്. സുമയ്യ ഏഴു മാസം ഗര്‍ഭിണിയാണ്.
ഇന്നലെ വെളുപ്പിന് മൂന്നിനാണ് അപകടം. നിലമ്പൂരില്‍ നിന്ന് മുണ്ടക്കയത്തേക്ക് പോകുകയായിരുന്ന മാരുതി 800 കാറും പത്തനംതിട്ടയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് വരികയായിരുന്ന തടിലോറിയും കൂട്ടിയിടിച്ചാണ് അപകടം.
മുണ്ടക്കയത്തെ സുമയ്യയുടെ വീട്ടിലേക്ക് പോകുകയായിരുന്നു ഇവര്‍. മൂന്നു പേരും അപകടസ്ഥലത്തു വച്ചുതന്നെ മരിച്ചു.
അപകടം നടന്ന ഉടനെ നാട്ടുകാര്‍ പിന്‍സീറ്റിലിരുന്ന ഷാജഹാനെ പുറത്തെടുത്ത് ഹൈവേ പൊലിസിന്റെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചു. കാര്‍ ഓടിച്ചിരുന്ന ഹനീഫയേയും മുന്‍സീറ്റിലിരുന്ന സുമയ്യയേയും വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ലോറി ഡ്രൈവര്‍ പത്തനംതിട്ട സ്വദേശി സുനിലിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. രണ്ടാഴ്ച മുന്‍പും ഇതേ സ്ഥലത്ത് അപകടം ഉണ്ടായിരുന്നു.
അന്ന് അപകടത്തില്‍പ്പെട്ട കര്‍ണാടക രജിസ്‌ട്രേഷനിലുള്ള സാന്‍ട്രോ കാര്‍ ഇന്നലെയാണ് ഇവിടെ നിന്ന് മാറ്റിയത്. ഹനീഫ നിലമ്പൂര്‍ നമ്പൂരിപ്പൊട്ടി ഐനുല്‍ ഹുദില്‍ ഖുര്‍ആന്‍ അധ്യാപകനാണ്.
ദാറുല്‍ ഉലൂം ദയൂബന്ദില്‍ നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കിയ ഹനീഫ മൗലവി, തൊടുപുഴ മദ്‌റസ ഇബ്‌നു മസ്ഊദില്‍ മുദര്‍രിസ് ആയി സേവനമനുഷ്ഠിച്ചിരുന്നു. തുടര്‍ന്നാണ് നിലമ്പൂരില്‍ ഒരുവര്‍ഷം മുന്‍പ് എത്തിയത്. സഹോദരന്‍: ബഷീര്‍. സഹോദരി: നൂര്‍ജഹാന്‍ . മൃതദേഹങ്ങള്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കോഡൂര്‍ ഒറ്റത്തറ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഇന്നലെ രാത്രി ഖബറടക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുറ്റിങ്ങൽ ദുരന്തം;  സ്ഥിരം ജഡ്ജിയില്ല; വിചാരണ നീളുന്നു

Kerala
  •  2 minutes ago
No Image

പ്രസവം പണ്ട് 'കൂള്‍' ആയിരുന്നു; അഖില്‍ മാരാരുടെ പ്രസ്താവനക്കെതിരെ ഡോക്ടറുടെ പരാതി

Kerala
  •  3 minutes ago
No Image

ആവർത്തിക്കുന്ന വെടിക്കെട്ട് ദുരന്തം; എങ്ങുമെത്താത്ത അന്വേഷണങ്ങളും ശുപാർശകളും

Kerala
  •  13 minutes ago
No Image

'ഗുണ്ടായിസമാണെങ്കിൽ നടപടിയുണ്ടാകു'മെന്ന് താക്കീത്; ശ്രീലേഖയ്ക്കെതിരേ പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷൻ

Kerala
  •  17 minutes ago
No Image

മഞ്ചേശ്വരം മണ്ഡലം അവലോകന യോഗം; ബി.ജെ.പി ജില്ലാ അധ്യക്ഷയ്‌ക്കെതിരേ കടുത്ത വിമർശനം; വോട്ട് ചേർക്കുന്നതിൽ ജാ​ഗ്രത കുറവുണ്ടായി 

Kerala
  •  21 minutes ago
No Image

ഭരണഘടനാ ധാർമികത ചൂണ്ടിക്കാട്ടി മതപരമായ കാര്യങ്ങളിൽ ഇടപെടാനാകുമോ? ശബരിമല കേസിൽ സുപ്രിംകോടതിയിൽ ഇന്നും വാദം തുടരും

National
  •  26 minutes ago
No Image

ഈമാസം മാത്രം 150 പരാതികൾ; ലോൺ ആപ്പ് തട്ടിപ്പിനെതിരെ പൊലിസിന്റെ മുന്നറിയിപ്പ് 

Kerala
  •  38 minutes ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതികളുടെ ജാമ്യഹരജിയില്‍ വിധി ഇന്ന് 

Kerala
  •  an hour ago
No Image

മാറ്റമില്ലാതെ താപനില; മൂന്ന് മുതൽ നാല് ഡിഗ്രി വരെ ചൂട് ഉയരും; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് 

Kerala
  •  an hour ago
No Image

അളവില്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിച്ചു; പാറമേക്കാവിന്‍റെ പടക്കനിര്‍മാണ ശാല ഉടമയ്‌ക്കെതിരെ കേസ് 

Kerala
  •  2 hours ago