HOME
DETAILS

വിദേശത്തുനിന്നും വന്ന് നിരീക്ഷണത്തിലായിരുന്നയാള്‍ അപകടത്തില്‍പെട്ടു; ചികിത്സിച്ച ഡോക്ടര്‍മാരോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശം

  
backup
March 16, 2020 | 6:33 AM

covid-affected-patient-met-with-accident

തിരുവനന്തപുരം: ആശങ്കയിലാക്കി കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ വീഴ്ച്ചകള്‍ വീണ്ടും. കൊല്ലത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന ആള്‍ പുറത്തിറങ്ങി വാഹനാപകടത്തില്‍പെട്ടു. നിരീക്ഷണത്തിലാണെന്ന വിവരം അറിയാതെ ഇയാളെ ചികിത്സിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് അവധി നല്‍കി.

പുനലൂരില്‍ വെച്ച് ഞായറാഴ്ച്ച വൈകീട്ടാണ് അപകടം നടന്നത്. വിദേശത്ത് നിന്ന് വന്നതിനാല്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ ഇയാളോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അത് ലംഘിച്ച് ഇയാള്‍ പുറത്തിറങ്ങുകയും അപകടം സംഭവിക്കുകയുമായിരുന്നു. അപകടത്തില്‍ ഇയാളുടെ കുട്ടിക്കും പരിക്കേറ്റിരുന്നു. കുട്ടിയില്‍ രോഗലക്ഷണം കണ്ടെത്തിയതിനു പിന്നാലെയാണ് നിരീക്ഷണത്തില്‍ കഴിഞ്ഞവരാണ് ഇവരെന്ന് വിവരം പുറത്ത് അറിയുന്നത്. ഇയാളുടെ സ്രവം പരിശോധനയ്ക്കായി അയച്ചു. ഇയാളുടെ ഭാര്യയേയും കുട്ടിയേയും ഉള്‍പ്പെടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റി.

അതിനാല്‍ വേണ്ടത്ര മുന്‍കരുതല്‍ എടുക്കാതെയാണ് വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ഇയാളോട് ഇടപഴകിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആളെയും കൊണ്ട് ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലാണ് എത്തിച്ചത്. തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഈ സമയം ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ പൊലിസുകാര്‍, ഡോക്ടര്‍മാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലാകും. കൊല്ലത്ത് ഇയാളുമായി ഇടപഴകിയ 41 ഓളം പേര്‍ നിരീക്ഷണത്തിലാണ്. ഇയാളുമായി നേരിട്ട് ഇടപഴകിയ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കൊല്ലം ജില്ലാ ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിലാണ്.

മെഡിക്കല്‍ കോളജില്‍ ഇയാളെ ചികിത്സിച്ച കാഷ്വാലിറ്റി, സര്‍ജറി വിഭാഗങ്ങളിലെ ഡോക്ടര്‍മാരോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. അത്യാഹിത വിഭാഗത്തില്‍ നിന്ന് ഇയാളെ അസ്ഥിരോഗവിഭാഗത്തിലും സര്‍ജറി വിഭാഗത്തിലും കൊണ്ടുപോയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

19 സെക്കൻഡിൽ താടി ട്രിം ചെയ്ത് 48 ബാർബർമാർ ഗിന്നസ് വേൾഡ് റെക്കോഡ് സ്ഥാപിച്ചു

uae
  •  11 days ago
No Image

മലകയറ്റത്തിനൊപ്പം തെരഞ്ഞെടുപ്പും സേനയ്ക്ക് ഇനി 'കഠിന' നാളുകൾ; രണ്ട് മാസത്തേക്ക് സ്പെഷൽ ഓഫിസർമാരെ നിയമിക്കും

Kerala
  •  11 days ago
No Image

മാ​ന​ന്ത​വാ​ടി സ്വ​ദേ​ശിയായ പ്രവാസി യുവാവ് ഒമാനിൽ മരിച്ചനിലയിൽ

oman
  •  11 days ago
No Image

സംസ്കൃതത്തിൽ പ്രാവീണ്യമില്ലാത്ത എസ്.എഫ്.ഐ നേതാവിന് പി.എച്ച്.ഡി നൽകാൻ നീക്കം; കേരളയിൽ വിവാദം

Kerala
  •  11 days ago
No Image

In-depth Story: 50 ജീവനക്കാർ ഉണ്ടോ? ഒരു സ്വദേശി നിർബന്ധം, ലംഘിച്ചാൽ കനത്ത പിഴ, സ്വദേശിവൽക്കരണം കടുപ്പിച്ചു യുഎഇ | UAE Emiratisation

uae
  •  11 days ago
No Image

ഡോ. ഷംഷീർ വയലിലിന്റെ അൽമസാർ സഊദിയിൽ ഐ.പി.ഒ പ്രഖ്യാപിച്ചു; യു.എ.ഇയിൽ പ്രവർത്തനാമാരംഭിച്ച കമ്പനി സഊദിയിൽ ലിസ്റ്റ് ചെയ്യുന്നത് അപൂർവം

Saudi-arabia
  •  11 days ago
No Image

മോൻതാ ചുഴലിക്കാറ്റ് കരതൊട്ടു; കാറ്റിന്റെ ശക്തി കുറഞ്ഞു; ആന്ധ്രയിൽ ആറ് മരണം

National
  •  11 days ago
No Image

കള്ളവൗച്ചറുകൾ, ഇരട്ടിവില രേഖപ്പെടുത്തൽ; ജീവനക്കാരുടെ ശമ്പളവും മീനിന്റെ വിലയും എഴുതി 9 ലക്ഷം രൂപ തട്ടി: റെസ്റ്റോറന്റ് മാനേജർ അറസ്റ്റിൽ

Kerala
  •  12 days ago
No Image

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി-20 മത്സരങ്ങളിൽ മികച്ച 5 റെക്കോർഡ് നേട്ടങ്ങളുള്ള സൂപ്പർ താരങ്ങൾ ഇവരാണ്

Cricket
  •  12 days ago
No Image

കോൺഗ്രസിൽ തർക്കം രൂക്ഷം: പുനഃസംഘടനയിൽ വഴങ്ങാതെ വി.ഡി. സതീശൻ; കെപിസിസി പരിപാടികൾ ബഹിഷ്കരിച്ചു

Kerala
  •  12 days ago