ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണം; വിടുതല്‍ ഹരജി തള്ളി
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹരജി തള്ളി. ഫ്രാങ്കോ വിചാരണ നേരിടണം. കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
തനിക്കെതിരേ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ഫ്രാങ്കോയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. എന്നാല്‍ കൃത്യമായ തെളിവുകളുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നും പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. പ്രോസിക്യൂഷന് ഹാജരാക്കിയ രേഖകളും തെളുവുകളും വിശദമായി പരിശോധിച്ച ശേഷമാണ് കോടതി വിധി
അതേസമയം, വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും ഫ്രാങ്കോ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ മൊഴിപ്പകര്‍പ്പ് പുറത്തു വന്നതിനെ തുടര്‍ന്നാണ് ഫ്രാങ്കോ മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്. മാധ്യമങ്ങള്‍ക്കെതിരായി നല്കിയ കേസ് 24 ന് പരിഗണിക്കും. അന്ന് ഫ്രാങ്കോ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."