എസ്.കെ.എസ്.ബി.വി ബദര്‍ദിന സംഗമം; ജില്ലാതല സംഗമം പൂക്കോട്ടൂരില്‍
മലപ്പുറം: സമസ്ത കേരള സുന്നിബാലവേദി മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി ബദര്‍ദിനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ബദര്‍ദിന സംഗമത്തിന്റെ ജില്ലാതലസംഗമം ഇന്നു പൂക്കോട്ടൂര്‍ അറവങ്കര നൂറുല്‍ ഇസ്‌ലാമിയ്യ മദ്‌റസയില്‍ നടക്കും. രാവിലെ എട്ടിനു തുടങ്ങുന്ന ചടങ്ങില്‍ എസ്.വൈ.എസ്. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, കെ.ടി. ഹുസൈന്‍ കുട്ടി, കെ.കെ.എം. മൗലവി, പി.കെ. അലവിക്കുട്ടി, സാദിഖ് ഫൈസി അരിമ്പ്ര, സിദ്ദീഖ് മുസ്‌ലിയാര്‍, അഷ്‌റഫ് ഫൈസി, ഷൗക്കത്തലി റഷീദി, പി.ടി. സൈഫുദ്ദീന്‍, പി.എം. ജുനൈദ്, കെ.പി. സഫറുദ്ദീന്‍, ദുല്‍കിഫില്‍ പുളിയാട്ടുകുളം, സയ്യിദ് സദഖത്തുള്ള തങ്ങള്‍, അംജിദ് തിരൂര്‍ക്കാട്, പി.എന്‍. അഹമ്മദ്, മുബാറക് കൊട്ടപ്പുറം തുടങ്ങിയവര്‍ സംബന്ധിക്കുന്നു.
എടവണ്ണപ്പാറ മേഖലാ സംഗമം വെട്ടുപാറ അലമുല്‍ഹുദാ സെക്കന്‍ഡറി മദ്‌റസയില്‍ നടക്കും. സയ്യിദ് ബി.എസ്.കെ. തങ്ങള്‍, ഷരീഫ് ദാരിമി, യൂനുസ് ഫൈസി വെട്ടുപാറ എന്നിവര്‍ നേതൃത്വം നല്‍കും. മഞ്ചേരി മേഖലാ സംഗമം പുല്ലൂര്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ അബ്ദുറസാഖ് ഫൈസിയും കൊളത്തൂര്‍ മേഖലാ സംഗമം പുളിയാട്ടുകുളം അല്‍മദ്‌റസതുല്‍ ഇസ്‌ലാമിയയില്‍ കെ.ടി. ഹുസൈന്‍ കുട്ടി മൗലവി, ഇര്‍ഷാദ് ഫൈസി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."