HOME
DETAILS

മൂന്നുപേര്‍ക്കുകൂടി കൊവിഡ്: മലപ്പുറത്ത് രണ്ടുപേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് വൈറസ് സ്ഥിരീകരിച്ചത്

  
backup
March 16, 2020 | 3:19 PM

covid-latest-news-556789

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. മലപ്പുറത്ത് രണ്ട് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 24 ആയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ന് സ്ഥിരീകരിച്ചവരെല്ലാം വിദേശത്ത് നിന്ന് വന്നവരാണ്. സഊദി, ദുബൈ എന്നിവിടങ്ങളില്‍ നിന്ന് വന്നവരെ വീടുകളില്‍ നിരീക്ഷണത്തില്‍ വെച്ചതായിരുന്നു. അതില്‍ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

സഊദിയില്‍ നിന്ന് ഉംറ കഴിഞ്ഞെത്തിയവരാണ് മലപ്പുറത്തെ രണ്ടുപേരും. അതുകൊണ്ടുതന്നെ വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലാണ് ഇവര്‍ ചികിത്സയിലുള്ളത്.

ആകെ 12470 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുളളത്. ഇന്ന് 72 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂനിയര്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കും. വിമാനത്താവളങ്ങളില്‍ തിരക്ക് കുറക്കണം. ടൂറിസ്റ്റുകളോട് മാന്യമായി പെരുമാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ സതീശന് കഴിഞ്ഞിട്ടില്ല'; മൊഴി നൽകിയതിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ

Kerala
  •  4 days ago
No Image

2025-ലെ മനോഹരമായ ഓർമ്മകളുമായി ഷെയ്ഖ് ഹംദാൻ; വൈറലായി പുതുവത്സര വീഡിയോ

uae
  •  4 days ago
No Image

കഞ്ചാവ് ഉപയോഗം നാട്ടുകാരോട് പറഞ്ഞു; വയോധികനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

crime
  •  4 days ago
No Image

ഡ്രസ്സിങ് റൂമിൽ അദ്ദേഹം റൊണാൾഡോയെ കരയിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്: മോഡ്രിച്ച്

Football
  •  4 days ago
No Image

എട്ടുദിവസം, മൂന്ന് പാർട്ടികൾ; മഹാരാഷ്ട്ര മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സീറ്റിനായി കൂടുമാറി 'മഹാ' സ്ഥാനാർത്ഥി

National
  •  4 days ago
No Image

പിഞ്ചുബാലികയോട് ക്രൂരത; പ്രതിയായ 62കാരന് അറുപത്തിരണ്ടര വർഷം കഠിനതടവ്

crime
  •  4 days ago
No Image

യുഎഇയിൽ സ്വദേശികളുടെ കുറഞ്ഞ ശമ്പളം 6,000 ദിർഹമാക്കി; സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പുമായി സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  4 days ago
No Image

കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ അപകടം; പട്ടാമ്പിയിൽ 13കാരൻ മുങ്ങി മരിച്ചു

Kerala
  •  4 days ago
No Image

ദാഹമകറ്റാൻ കുടിച്ചത് വിഷജലം; ഇന്ദോറിൽ എട്ട് ജീവനുകൾ പൊലിഞ്ഞു, നൂറിലധികം പേർ ഗുരുതരാവസ്ഥയിൽ.

National
  •  4 days ago
No Image

ഭൂമിയെ ചുറ്റിയത് 29,290 തവണ; 5.5 കോടി യാത്രക്കാർ, 2025-ൽ റെക്കോർഡ് നേട്ടങ്ങളുമായി എമിറേറ്റ്‌സ്

uae
  •  4 days ago