HOME
DETAILS

പൗരത്വ ബില്‍: ബി.ജെ.പിക്ക് തിരിച്ചടിയായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധങ്ങള്‍

  
backup
February 02, 2019 | 6:59 PM

%e0%b4%aa%e0%b5%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%b5-%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

 

ഗുവാഹത്തി: പൗരത്വ (ഭദഗതി)ബില്ലിനെതിരേ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ കുഴങ്ങി ബി.ജെ.പി. പ്രതിഷേധങ്ങള്‍ ദിനംപ്രതി ശക്തമാവുന്നതോടെ സഖ്യകക്ഷികള്‍ നഷ്ടമാവുമോയെന്ന ഭീതിയിലാണ് പാര്‍ട്ടി. രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കാനിരിക്കെ, ഈ സംസ്ഥാനങ്ങളില്‍ പ്രതിഷേധം വ്യാപകമാവുകായണ്.


ബി.ജെ.പി ഭരിക്കുന്ന അസമിലെ പ്രതിഷേധങ്ങള്‍ അഞ്ചാം ആഴ്ചയിലേക്ക് കടന്നു. ബില്ലിനെ എതിര്‍ത്തുള്ള പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസും പാങ്കാളികളാണ്. ബില്ലിനെ എതിര്‍ക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പി സഖ്യകക്ഷികള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്കൊപ്പം ജനതാദള്‍(യു) കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ് ബില്ലെന്ന് മിസോറം മുഖ്യമന്ത്രി സോറംതങ്ക കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത യോഗത്തില്‍ പറഞ്ഞിരുന്നു.


ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കുകയാണെങ്കില്‍ പാര്‍ട്ടി വിടുമെന്ന് മേഘാലയയിലെ രണ്ട് ബി.ജെ.പി നിയമസാമാജികര്‍ ഭീഷണിപ്പെടുത്തിയിരുന്നു. രാജ്യസഭാ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യരുതെന്ന് എന്‍.ഡി.എ സഖ്യകക്ഷികളോട് അഭ്യര്‍ഥിക്കാനായി മേഘാലയ മുഖ്യമന്ത്രി കോണ്‍റഡ് സാഗ്മയുടെ നേതൃത്വത്തിലുള്ള സംഘം നിലവില്‍ ഡല്‍ഹിയിലുണ്ട്.


25 ലോക്‌സഭാ സീറ്റുകളുള്ളതിനാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ബി.ജെ.പിക്ക് നിര്‍ണായകമാണ്. 2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളില്‍ ബി.ജെ.പി ജയിച്ചു. നാല് സീറ്റുകള്‍ ബി.ജെ.പിയുടെ സഖ്യകക്ഷികള്‍ നേടിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞാൻ തൃപ്തനല്ല, അതൊരു തെരുവ് പോരാട്ടമായിരുന്നു; സ്വന്തം നാട്ടിൽ ലോക ഒന്നാം നമ്പറുകാരൻ കാൾസണെ വീഴ്ത്തിയിട്ടും നിരാശയിൽ ഇന്ത്യൻ താരം

Others
  •  11 days ago
No Image

വിനേഷ് ഫോഗട്ടിനെതിരെ റെസ്ലിങ് ഫെഡറേഷന്‍ സുപ്രീം കോടതിയില്‍

National
  •  11 days ago
No Image

കാനറിപ്പടയ്ക്ക് ഇനി എന്ത് സംഭവിക്കും? ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നെയ്മർക്ക് പരിക്ക്!

Football
  •  11 days ago
No Image

രണ്ട് പ‌തിറ്റാണ്ടിനിപ്പുറം ഇന്ന് ആ ഉമ്മാന്റെ മുഖത്തുണ്ട് പെരുന്നാൾ ചിരി;ഉമ്മയെ ചേർത്ത് പിടിച്ച് മതിവരാതെ റഹീം

Kerala
  •  11 days ago
No Image

കണ്‍ഫേം ടിക്കറ്റ് ഉണ്ടായിട്ടും സീറ്റ് കിട്ടിയില്ല; ഇന്ത്യന്‍ റെയില്‍വേയ്ക്ക് 20,000 രൂപ പിഴ

National
  •  11 days ago
No Image

'രാജ്യസഭയിലേക്കില്ല': രാജി സമർപ്പിച്ച് സിദ്ധരാമയ്യ

National
  •  11 days ago
No Image

തിരുവനന്തപുരത്തെ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടം:കേസ് എടുത്ത് പൊലിസ്: പാർക്ക് താൽക്കാലികമായി അടച്ചു

Kerala
  •  11 days ago
No Image

ലഹരിസംഘവുമായി ബന്ധം; വീണ്ടും നടപടി, കരിപ്പൂർ സ്റ്റേഷനിലെ പൊലിസ് ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  11 days ago
No Image

ശക്തമായ മഴ തുടരും: ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ ആറിടത്ത്

Kerala
  •  11 days ago
No Image

സി.ബി.എസ്.ഇ വിവാദം: ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

National
  •  11 days ago