HOME
DETAILS

കൊവിഡ്-19:ഒമാനില്‍ റസിഡന്റ് കാര്‍ഡ് ഉള്ള വിദേശികള്‍ക്ക് യാത്രാ വിലക്ക് ഇല്ല

  
backup
March 17 2020 | 03:03 AM

gulf-oman-news-covid-19

മസ്‌കറ്റ്:ഒമാനില്‍ റസിഡന്റ് കാര്‍ഡ് ഉള്ള ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് ഒമാനില്‍ പ്രവേശന വിലക്കില്ലെന്ന് പബ്ലിക്ക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.വാര്‍ഷിക അവധിക്കും മറ്റുമായി നാട്ടില്‍ പോയവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണിത്. കൊവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ വിദേശികള്‍ക് ഒമാനില്‍ പ്രവേശനം വിലക്കിയതായി സുപ്രിം കമ്മറ്റി ഉത്തരവിറക്കിയിരുന്നു. ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്ക് ബാധകമായിരുന്നില്ല.

ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി അധ്യക്ഷതയില്‍ ഞായറായാഴ്ച്ച ചേര്‍ന്ന സുപ്രിം കമ്മിറ്റിയാണ് നിര്‍ണായക തീരുമാനങ്ങള്‍ എടുത്തത്. മാര്‍ച്ച് 17 ചൊവ്വാഴ്ച പ്രാബല്യത്തില്‍ വരുന്ന സുപ്രധാനതീരുമാനങ്ങള്‍ ഇവയാണ്.

ഒമാനികള്‍ അല്ലാത്തവര്‍ക്ക് രാജ്യത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. ഒമാനിലെ എല്ലാ നിവാസികളും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള വ്യവസ്ഥയായി കോവിഡ്19 ല്‍ നിന്ന് മുക്തമാണെന്ന് തെളിയിക്കാന്‍ ഒരു പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ എത്തുന്ന യാത്രക്കാര്‍ 14 ദിവസത്തെ ക്വാറന്റൈന് വിധേയമാവണം.

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം നിര്‍ത്തലാക്കുക, പൊതു ഉദ്യാനങ്ങളും പാര്‍ക്കുകളും അടക്കുക, എല്ലാ സാമൂഹിക സമ്മേളനങ്ങളും മരണാന്തര ചടങ്ങുകളും നിര്‍ത്തുക തുടങ്ങിയവയാണ് മറ്റ് തീരുമാനങ്ങള്‍. ടൂറിസ്റ്റ് വിസ നേരത്തെ നിര്‍ത്തി വെച്ചിരുന്നു. നിയന്ത്രണ നടപടികളും നിര്‍ദ്ദേശങ്ങളും പാലിക്കണമെന്ന് കമ്മിറ്റി എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ ദിവസം ഒരു വിദേശിക്ക് ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.ഇതോടെ കൊവിഡ്-19 ബാധിതരുടെ എണ്ണം 22 ആയി.ഒമ്പതു പേര്ക്ക് അസുഖം ബേധമായി. ഇത് വരെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

കൃസ്ത്യന്‍ പള്ളികളിലും,അമ്പലങ്ങളിലും ഇന്നലെ മുതല്‍ ആരാധനവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.കമ്പനികള്‍ തൊഴിലാളികള്‍ക്ക് നേരിട്ടും ഇമെയില്‍ വഴിയും ബോധവല്‍ക്കരണം നല്‍കി വരുന്നു. ചില കമ്പനികള്‍ ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം നിര്‍ത്തി വെച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago
No Image

ആലപ്പുഴയിൽ മിന്നലടിച്ചു സ്ത്രീ മരിച്ചു

Kerala
  •  a month ago
No Image

ഒരു ട്വിങ്കിളുണ്ടോ?... സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി ഗൂഗിള്‍ പേയുടെ ലഡു

Tech
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു

Kerala
  •  a month ago
No Image

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് നവംബര്‍ 30 വരെ നീട്ടി

latest
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്,ഇ-ടോയ്‌ലറ്റ്; ശബരിമലയില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

Kerala
  •  a month ago
No Image

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago