HOME
DETAILS

ഒരു ട്വിങ്കിളുണ്ടോ?... സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി ഗൂഗിള്‍ പേയുടെ ലഡു

  
November 02, 2024 | 1:07 PM

Google Pays Ladoo Trends on Social Media

ഗൂഗിള്‍ പേ യൂസര്‍മാരെല്ലാം ഇപ്പോള്‍ ലഡു നോക്കി നടക്കുകയാണ്. വാട്‌സാപ്പിലും ഇന്‍സ്റ്റഗ്രാം ചാറ്റിലും ലഡു ചോദിച്ചു നടക്കുന്ന തിരക്കിലാണ് ഒട്ടുമിക്ക ആളുകളും. 

കളര്‍ ലഡു, ഫുഡ്ഡി ലഡു, ഡിസ്‌കോ ലഡു, ദോസ്തി ലഡു, ട്വിങ്കിള്‍ ലഡു, പിന്നെ ട്രെന്‍ഡി ലഡുവും. ആറെണ്ണവും കിട്ടിയാല്‍ സമ്മാനം. ഓക്ടോബര്‍ 21 മുതല്‍ നവംബര്‍ ഏഴ് വരെയാണ് ഗൂഗിള്‍ പേ ദീപാവലി ക്യാംപെയ്ന്‍ വച്ചിരിക്കുന്നത്. ലഡു സെന്‍ഡ് ചെയ്തുതും വാങ്ങിയും പൈസ ഉണ്ടാക്കാന്‍ സാധിക്കും എന്നതും ഈ ക്യാംപെയ്‌ന്റെ പ്രത്യേകതാണ്.

ട്വിങ്കിള്‍ ലഡു കിട്ടാനാണ് ഏറ്റവും ബുദ്ധിമുട്ടെന്നാണ് പലരും പറയുന്നത്. ബാക്കിയെല്ലാം ഈസിയായി കിട്ടുന്നുണ്ട്. 51 മുതല്‍ 1001 വരെ സമ്മാനത്തുക എന്ന് ഗൂഗിള്‍ പേ പറയുമ്പോഴും ഒരു രൂപ മാത്രം കിട്ടി എന്ന് പറയുന്നവരും ഏറെയാണ്. സംഗതി ഗൂഗിള്‍ പേയില്‍ ആളെ കേറ്റാന്‍ ഉള്ള തന്ത്രമാണ്.
അതേസമയം ഗൂഗിള്‍ പേയുടെ ലഡുവിന്റെ കാര്യത്തില്‍ സോഷ്യല്‍മീഡിയയില്‍ ട്രോളുകളും ഏറെയാണ്. 

ഒക്ടോബറില്‍ 23.5 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ യു.പി.ഐ പ്ലാറ്റ്‌ഫോമുകള്‍ വഴി നടന്നുവെന്നാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ)യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത്രയും തുകയുടെ ഇടപാടുകള്‍ നടത്തിയിട്ടും ഉപയോക്താക്കള്‍ക്ക് ക്യാഷ് ബാക്ക് പോലുള്ള ഓഫറുകളൊന്നും യു.പി.ഐ പ്ലാറ്റ്‌ഫോമുകള്‍ നല്‍കാറില്ലെന്ന പരാതി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇതിനിടയിലാണ് ട്വിങ്കിള്‍ ലഡുവുമായി ഗൂഗിള്‍ പേയുടെ വരവ്. എന്നാല്‍ ആറ് ലഡുവും ശേഖരിച്ച് ഗൂഗിളില്‍ നിന്നും ക്യാഷ് ബാക്ക് വാങ്ങാന്‍ എളുപ്പം സാധിക്കില്ലെന്ന് മനസിലാക്കിയതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൂരമായിരുന്നു. ലഡു ശേഖരിച്ച് ക്യാഷ് ബാക്ക് ലഭിച്ച കഥകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് അപകടം: രണ്ട് യുവാക്കൾ മരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തിയത് ഓടയിൽ

Kerala
  •  16 days ago
No Image

കോഴിക്കോട്ട് ആറുവയസ്സുകാരനെ കഴുത്തുഞെരിച്ച് കൊന്ന് അമ്മ; അറസ്റ്റില്‍

Kerala
  •  16 days ago
No Image

34 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രസക്തി നഷ്ടപ്പെടാതെ 'സന്ദേശം'; ശ്രീനിവാസന്റെ കാലാതീത ക്ലാസിക്

Kerala
  •  16 days ago
No Image

ഡോക്ടറുടെ കാൽ വെട്ടാൻ ആഹ്വാനം; വിവാദ യൂട്യൂബർ ഷാജൻ സ്‌കറിയക്കെതിരെ കേസുകളുടെ പെരുമഴ; വീണ്ടും ജാമ്യമില്ലാ കേസ്

Kerala
  •  16 days ago
No Image

കെഎസ്ആർടിസി ബസ്സിലേക്ക് ആംബുലൻസ് ഇടിച്ചുകയറി അപകടം; രോഗിയുൾപ്പെടെ നാലുപേർക്ക് പരുക്ക്

Kerala
  •  16 days ago
No Image

മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം; ശ്രീനിവാസനെ അനുസ്മരിച്ച് മുഖ്യമന്ത്രി

Kerala
  •  16 days ago
No Image

ചിരിയും ചിന്തയും ബാക്കിവെച്ച് ശ്രീനിവാസൻ വിടവാങ്ങി; മലയാള സിനിമയിൽ ഒരു യുഗത്തിന്റെ അന്ത്യം; അനുസ്മരിച്ച് പ്രമുഖർ

Kerala
  •  16 days ago
No Image

ശ്രീനിവാസന്റെ മൃതദേഹം വീട്ടിലെത്തിച്ചു, ഒരു മണി മുതല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

Kerala
  •  16 days ago
No Image

കൊടുംക്രൂരത: കാട്ടാനയെ വെടിവച്ചും വാലിൽ തീ കൊളുത്തിയും കൊലപ്പെടുത്തി; പ്രതികൾ റിമാൻഡിൽ

International
  •  16 days ago
No Image

ശ്വാസകോശരോഗങ്ങൾ തമ്മിൽ നേരിട്ട് ബന്ധമില്ല; വായുമലിനീകരണം ഒരു ഘടകം മാത്രമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

National
  •  16 days ago