
ആലപ്പുഴയിൽ മിന്നലടിച്ചു സ്ത്രീ മരിച്ചു

ആലപ്പുഴ:ആലപ്പുഴയിൽ മിന്നലടിച്ച് സ്ത്രീ മരിച്ചു. ആലപ്പുഴ വീയപുരത്താണ് ദാരുണസംഭവമുണ്ടായത്. ആനാരി വലിയ പറമ്പിൽ ശ്യാമള (58) ആണ് മരിച്ചത്. വീയപുരം വിത്ത് ഉൽപാദന കേന്ദ്രത്തിലെ പുഞ്ചയിൽ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മിന്നലേറ്റത്ത്.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
2024 നവംബർ 2 മുതൽ 5 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി.
ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം ഉണ്ടാക്കുന്നു. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതലുകൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.
– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
– പട്ടം പറത്തുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്‌ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ
National
• 20 hours ago
റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ
International
• 21 hours ago
ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി
International
• 21 hours ago
തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍
Kerala
• 21 hours ago
ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്‌ഫോടനം; വീട്ടുജോലിക്കാരി അതീവ ഗുരുതരാവസ്ഥയിൽ
uae
• a day ago
അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി
uae
• a day ago
ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍
National
• a day ago
‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം
Kerala
• a day ago
ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി
Kerala
• a day ago
വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്‌കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
National
• a day ago
ജാമ്യമില്ലാക്കേസിൽപെട്ട പ്രതിയെ പിടികൂടാൻ എത്തിയ പൊലിസിന് ക്രൂര മർദനം; നിരവധി പേർക്ക് പരിക്ക്
crime
• a day ago
വരുന്നൂ ശരത് കാലം; സെപ്റ്റംബർ 22 മുതൽ യുഎഇയിൽ ശരത് കാലം
uae
• a day ago
വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകം: ജിഫ്രി തങ്ങള്‍
organization
• a day ago
ചൈനയിലെ കാർ വ്യവസായം പ്രതിസന്ധിയിൽ; അമിത ഉൽപ്പാദനവും കിഴിവുകളും വിപണിയെ തകർക്കുന്നതായി റിപ്പോർട്ടുകൾ
auto-mobile
• a day ago
ദുബൈ മെട്രോ ബ്ലൂ ലൈൻ വിപുലീകരണം; ഡ്രാഗൺ മാർട്ടിന് സമീപം ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ
uae
• a day ago
'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ'; കരുവന്നൂർ നിക്ഷേപ വിഷയത്തിൽ സുരേഷ് ഗോപിയുടെ മറുപടി വിവാദത്തിൽ
Kerala
• a day ago
യുഎഇയിൽ സമ്പന്നർക്കായി വിസ പ്രൈവറ്റ്; സൗജന്യ ഹോട്ടൽ താമസവും എക്സ്ക്ലൂസീവ് കിഴിവുകളുമടക്കം നിരവധി ആനുകൂല്യങ്ങൾ
uae
• a day ago
വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് അധ്യാപികയുടെ 18 ലക്ഷം തട്ടിയ മുഖ്യപ്രതി പിടിയിൽ
crime
• a day ago
വധശിക്ഷക്ക് പ്രതേകിച്ച് കാരണം ഒന്നും വേണ്ട കിം ജോങ് ഉന്നിന്; ഉത്തരകൊറിയയിൽ വിദേശ സിനിമകൾ കണ്ടതിന് വധശിക്ഷ വർധിപ്പിക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്
International
• a day ago
മുപ്പത് വര്‍ഷം ജോലി ചെയ്ത കമ്പനി ശമ്പള കുടിശ്ശിക നല്‍കാതെ പുറത്താക്കി; 67 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാന് ഉത്തരവിട്ട് കോടതി
uae
• a day ago
ഇസ്റാഈലിന് വേണ്ടി ചാരവൃത്തി നടത്തി; ഇറാനിൽ യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി
International
• a day ago