HOME
DETAILS

ദേശാനുഭവത്തിന്റെ കാവ്യാക്ഷരങ്ങള്‍

  
backup
February 02 2019 | 21:02 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b4%be%e0%b4%a8%e0%b5%81%e0%b4%ad%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%be%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be

#ഹംസ അറക്കല്‍

നാട്ടുമൊഴികളുടെ താളാത്മകതയും തുടിപ്പും അകം നിറയെ സ്വാംശീകരിച്ചു കൊണ്ടുള്ള കാവ്യശില്‍പങ്ങളാണ് അഹ്മദ് മുഈനുദ്ദീന്റെ കവിതകള്‍. ലാളിത്യമാര്‍ന്ന ഭാഷയില്‍ പ്രസാദാത്മകമായ ആവിഷ്‌ക്കാര ചടുലതയില്‍ സ്വന്തം ഗ്രാമത്തിന്റെ വശ്യസൗന്ദര്യം തേടിപ്പോകുകയാണ് കവി. താന്‍ ജീവിക്കുന്ന നാടിന്റെ പുരാതന സംസ്‌കൃതിയെ തനതായി വായിക്കാനും വ്യാഖ്യാനിക്കാനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങളാണ് 'പി.ഒ.കടപ്പുറം 680514' നിര്‍വഹിക്കുന്നത്. നാട്ടുഭാഷയുടെയും ഗ്രാമീണതയുടെയും സൂക്ഷ്മതലങ്ങളിലേക്കു കടന്നുചെന്ന് അനുഭവിച്ച ആര്‍ദ്രതയിലും പച്ചപ്പിലും കാലുറപ്പിച്ചു പുത്തന്‍ കാവ്യാനുഭവങ്ങളുടെ ആവിഷ്‌ക്കാരമായി മാറുന്നു മുഈനുദ്ദീന്റെ കവിതകള്‍.
''നാടിന്റെ നന്മയും ഉണ്‍മയും സമം ചേര്‍ത്ത്
ചായക്കുറിക്കാലം സമാരംഭിക്കും''(ചായക്കുറിക്കാലം)
എന്നു കവി വിദൂര സ്വപ്നം കാണുന്നുണ്ട്.
കടക്കെണിയുടെ ചരടറുത്ത് മനുഷ്യന്റെ കൊച്ചുകൊച്ചു സ്വപ്നങ്ങള്‍ക്കു കൈത്താങ്ങായി നിന്ന ഗ്രാമീണ ജീവിതത്തിന്റെ നന്മയെ ഗൃഹാതുരമായി ഓര്‍ത്തെടുക്കുമ്പോള്‍ പുതിയ കാലത്തിന്റെ കൊളോനിയല്‍ ചൂഷണ വ്യവസ്ഥയുടെ കാണാച്ചരടുകള്‍ നമ്മുടെ ശിരസിനുമുകളില്‍ തൂങ്ങിയാടുന്നു. ഇങ്ങനെ ഒരു കാലം 'ചായക്കുറിക്കാലം' ഉണ്ടായിരുന്നതായി പുതിയ തലമുറയ്ക്കു ചിന്തിക്കാന്‍ പോലും കഴിയാത്ത വിധം അതു പഴമക്കാരുടെ ഓര്‍മകളില്‍നിന്നുപോലും എന്നോ അടര്‍ന്നുപോയിരിക്കുന്നു!
അഹ്മദ് മുഈനുദ്ദീന് താന്‍ ജനിച്ച നാടിന്റെ ഓരോ ചെറിയ ഓര്‍മകളും സൂക്ഷ്മമായ സാംസ്‌കാരിക രാഷ്ട്രീയ വായന തന്നെയാണ്. ഓര്‍മകളാണു ചരിത്രമെന്നു കവി വിശ്വസിക്കുന്നു. ഒരു ജനതയെ പാരമ്പര്യത്തോടു ചേര്‍ത്തുനിര്‍ത്തുന്നത് തിളക്കമുള്ള ഈ ഓര്‍മകള്‍ തന്നെയാണ്.
'തപ്പാലാപ്പീസ് ' എന്ന കവിതയിലും ഓര്‍മകളുടെ സൂക്ഷ്മതലങ്ങള്‍ക്ക് ആവിഷ്‌ക്കാര രൂപം നല്‍കുന്നതായി കാണാം. അക്ഷരങ്ങള്‍ അറിയാത്തവരുടെ പ്രണയത്തിന്റെയും വിരഹത്തിന്റെയും കിതപ്പുകള്‍ 'തപ്പാലാപ്പീസി'ല്‍ ഇങ്ങനെ അടയാളപ്പെടുത്തുന്നു:
'കുടയുടെ മറയിലോ, രാത്രിയിലോ
തപ്പാലാപ്പീസും കടന്നു പോകുന്ന
പെണ്ണുങ്ങള്‍ കൗതുകത്തോടെ നോക്കും
സ്വപ്നങ്ങള്‍ കയറ്റിയയക്കുന്ന
കടവെന്ന് ഉള്ളില്‍ പിടയും
ഹൃദയം പതിച്ച് അങ്ങോട്ടും
പൊള്ളുന്ന നിശ്വാസങ്ങള്‍ ഇങ്ങോട്ടും
അക്ഷരമറിയാത്ത
ഭാര്യ ഭര്‍ത്താക്കന്മാരുടെ
വീര്‍പ്പുമുട്ടലുകള്‍
ലോകത്തൊരു മരുഭൂമിയും
അനുഭവിച്ചു കാണില്ല.'
ഒരേസമയം മനുഷ്യമനസിനെ ആഹ്ലാദിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന കാഴ്ചകളിലേക്കും ഓര്‍മകളിലേക്കുമാണ് മുഈനുദ്ദീന്റെ സര്‍ഗാത്മക വിചാരങ്ങള്‍ കടന്നുചെല്ലുന്നത്.
'നാട്ടു ജീവിതത്തില്‍ ഇത്രത്തോളം
ക്ലേശിച്ച മറ്റൊരു ജന്മമുണ്ടാവില്ല
പ്രണയത്തിലും പ്രവാസത്തിലും
ചേര്‍ന്നു നിന്നിട്ടും
അപമാനിച്ചിറക്കി വിട്ടപ്പോഴാണ്
കത്തുകള്‍ ഭയം നിറച്ചൊട്ടിച്ച
ജപ്തി നോട്ടീസുകളായ്
പടികേറി വന്നത്.'(തപ്പാലാപ്പീസ്)
നമ്മുടെ അടുക്കളയില്‍നിന്നും വീട്ടുമുറ്റത്തുനിന്നും വഴിയോരങ്ങളില്‍നിന്നും ബോധപൂര്‍വം കാണാതാവുന്ന വസ്തുക്കളെ കുറിച്ചുള്ള ഉത്കണ്ഠകളും ആത്മരോഷവും കവിതയില്‍ മുഴങ്ങുന്നുണ്ട്.
'കാണാതാവുന്നുണ്ട് നാട്ടുവഴികളില്‍
തണലുകള്‍ താവഴികള്‍
ഇറങ്ങിപ്പോയിരിക്കുന്നു
വര്‍ത്തമാനങ്ങളില്‍നിന്നും
ചില വാക്കുകളും
വ്യകരണങ്ങളും
അടുക്കളയില്‍നിന്ന്
ആട്ടിയിറക്കിയ മുറവും മൊന്തയും കുഞ്ഞിക്കയ്‌ലും
ഒപ്പം നടക്കാനാവാത്ത രുചികള്‍'(കാണാതാവുന്നത്)
അയഥാര്‍ഥ ബിംബങ്ങളോ ഭ്രമാത്മക കല്‍പനകളോ അല്ല മുഈനുദ്ദീന്റെ കവിതകള്‍. ഏതു സാധാരണക്കാര്‍ക്കും എളുപ്പം ഗ്രഹിച്ചെടുക്കാന്‍ പാകത്തില്‍ ലളിതവും സുദൃഢവുമാണ് അതിലെ വരികള്‍.
'കടലിലേക്ക് വെട്ടിയ വഴിയില്‍ പലതരം മീനുകള്‍ കേറി വന്നു.
വലയില്‍ കുരുങ്ങാത്ത ഭീകരരും.
പൊലിസ് ഞങ്ങളുടെ
സ്വാതന്ത്ര്യത്തിലേക്ക് ടോര്‍ച്ചടിക്കുന്നു.
ലൈറ്റ് ഹൗസ് അസ്വസ്ഥതകളുടെ
കൂടി അടയാളമാണെന്ന്.'(ലൈറ്റ് ഹൗസ് )
വൈയക്തികാനുഭവങ്ങള്‍ക്കപ്പുറം കവിയുടെ വരികള്‍ പിറന്ന നാട് ഏറ്റുവാങ്ങുന്ന അഗാധവും തീവ്രവുമായ അസ്വസ്ഥതകള്‍ കൂടി പങ്കുവയ്ക്കുന്നു.
'തിരകളില്‍ എഴുതിവച്ചിട്ടുണ്ട്
കടല്‍ വാക്കിന്റെ ആഴവും സാന്ദ്രതയും
കടല്‍കയറ്റങ്ങളിലെ പ്രതിഷേധം
പുലിമുട്ടിന്റെ പല്ലിളക്കുന്നുണ്ട്.
കരയില്‍ തുരുമ്പിച്ച മുന്നറിയിപ്പുകള്‍
കാവല്‍ നില്‍ക്കുന്നുണ്ടെങ്കിലും
ഉള്ളില്‍ കടലിരമ്പുന്നവര്‍ക്ക്
അടങ്ങിയിരിക്കാനാവില്ല.'(അഴിമുഖം)
കടല്‍ സജീവമായ ഒരു ബിംബമായി മുഈനുദ്ദീന്റെ കവിതകളില്‍ നിറയുന്നതു കാണാം. അതു ചിലപ്പോള്‍ തീവ്രമായ പ്രണയത്തിന്റെ സംഗീതമായി. മറ്റു ചിലപ്പോള്‍ കലുഷിതമായ ജീവിതത്തിന്റെ ആര്‍ത്തനാദമായി.
'ഒരു തിര മറ്റൊരുതിരയെ കഴുകിവയ്ക്കും
നിവര്‍ത്തി വിരിക്കും
പുതപ്പിക്കും ചുരുട്ടിയെടുക്കും
സാമ്യത കൊണ്ട് തെറ്റിദ്ധരിപ്പിക്കും.'(കടല്‍)
വാക്കുകളില്‍ സൂക്ഷ്മമായ സംക്ഷിപ്ത രീതിയും മാനവിക ദര്‍ശനവുമാണ് 'പി.ഒ.കടപ്പുറം 680514' എന്ന കാവ്യസമാഹാരത്തെ മികവുറ്റതാക്കുന്നത്. താന്‍ ജനിച്ച ഗ്രാമത്തിന്റെ ബാഹ്യവും ആന്തരികവുമായ സൂക്ഷ്മ ചലനങ്ങള്‍ക്കു പുതിയൊരു കാവ്യഭാഷ നിര്‍മിച്ചെടുക്കുകയാണ് അഹ്മദ് മുഈനുദ്ദീന്‍. അതിലൂടെ നഷ്ടപ്പെട്ടുപോയ ഗ്രാമവിശുദ്ധിയും നൈര്‍മല്യവും വീണ്ടെടുക്കാനുള്ള ശ്രമവും നടത്തുന്നു. നമുക്കിടയില്‍ തന്നെ എവിടെയോ മറഞ്ഞുകിടക്കുന്ന ആ സ്വത്വബോധത്തിലേക്കു തിരിച്ചെത്താന്‍ കഴിയുമെന്ന് തന്നെയാണ് ഈ കവിതകള്‍ വിളിച്ചുപറയുന്നത്!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago