കോഫിഡേ അക്കൗണ്ടില്‍നിന്നും കോടികള്‍ കാണാനില്ല
ബംഗളൂരു: കോഫി ഡേ എന്റര്‍പ്രൈസസ് അക്കൗണ്ടില്‍ നിന്നും കോടികളുടെ (270 മില്യന്‍ യു.എസ് ഡോളര്‍) തിരിമറി നടന്നതായി കണ്ടെത്തല്‍. കോഫി ഡേ സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ഥയുടെ മരണത്തിനു പിന്നാലെ കോഫി ഡേ എന്റര്‍പ്രൈസസിന്റെ ഡയറക്ടര്‍ ബോര്‍ഡ് നടത്തിയ അന്വേഷണത്തിലാണ് കമ്പനിയുടെ അക്കൗണ്ടില്‍ കോടിക്കണക്കിന് രൂപയുടെ കുറവ് കണ്ടെത്തിയതെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് സിദ്ധാര്‍ത്ഥ ജീവനൊടുക്കിയത്.
മാസങ്ങള്‍ നീണ്ട അന്വേഷണത്തിനു പിന്നാലെയാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. കോഫി ഡേ എന്റര്‍പ്രൈസസും സിദ്ധാര്‍ഥയുടെ മറ്റ് സ്ഥാപനങ്ങളുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ അന്വേഷണത്തിന്റെ പരിധിയില്‍ വന്നിരുന്നു. സിദ്ധാര്‍ഥയുടെ വ്യക്തിപരവും ബിസിനസ് പരവുമായ നൂറുകണക്കിന് ഇടപാടുകളെ കുറിച്ചും എന്റര്‍പ്രൈസസിന്റെ ബോര്‍ഡ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നും സൂചനയുണ്ട്. സമ്പൂര്‍ണ റിപ്പോര്‍ട്ട് വരാനിരിക്കെ, ഇപ്പോഴത്തെ പല കണ്ടെത്തലുകളിലും മാറ്റം വന്നേക്കാമെന്ന് വിഷയവുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ഈ ആഴ്ച പുറത്തെത്തുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."