HOME
DETAILS

റേഷന്‍കട ഉടമക്കെതിരേ മാവോയിസ്റ്റ് ലേബലില്‍ തെറിയഭിഷേകം

  
backup
February 03 2019 | 02:02 AM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%9f-%e0%b4%89%e0%b4%9f%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%ae%e0%b4%be%e0%b4%b5

തലശ്ശേരി: എരഞ്ഞോളി തോട്ടുമ്മലില്‍ റേഷന്‍കട ഉടമയ്‌ക്കെതിരേ മാവോയിസ്റ്റ് ലേബലില്‍ പെയിന്റുകൊണ്ട് എഴുതിയ നിലയില്‍. എന്‍.പി ശശിധരന്റെ 75ാം നമ്പര്‍ റേഷന്‍ കടയ്‌ക്കെതിരെയാണ് ഇന്നലെ രാവിലെ കടയുടെ നിരപ്പലകയില്‍ എഴുത്ത് പ്രത്യക്ഷപ്പെട്ടത്.
തെറിയഭിഷേകത്തോടൊപ്പം മാവോയിസ്റ്റ് എന്ന് ഇംഗ്ലിഷില്‍ വലിയ അക്ഷരത്തില്‍ എഴുതിയിട്ടുണ്ട്. സംഭവത്തില്‍ ധര്‍മടം എസ്.ഐ എ.വി.കെ പ്രകാശിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റേഷന്‍ കടയിലെ ഇ പോസ് ഇന്റര്‍നെറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് റേഷന്‍ ലഭിക്കാത്ത ഒരാളാണ് ഇത്തരത്തില്‍ തെറി അഭിഷേകം നടത്തിയതെന്നാണ് പൊതുസംസാരം. ചുവന്ന പെയിന്റ് ഉപയോഗിച്ചാണ് എഴുതിയിരിക്കുന്നത്. ഭീഷണി എഴുത്തുമായി മാവോയിസ്റ്റ് സംഘടനകള്‍ക്ക് ബന്ധമുണ്ടാവില്ലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തില്‍ സമീപത്തെ കടകളിലുള്ള സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കും.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്‌റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

International
  •  3 months ago
No Image

പേജര്‍ പൊട്ടിത്തെറിച്ച് മരണം കേട്ടുകേള്‍വിയില്ലാത്തത്; സ്‌ഫോടകവസ്തുവെന്ന് സംശയം

International
  •  3 months ago
No Image

നിർഭയ കേന്ദ്രത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി

Kerala
  •  3 months ago
No Image

ജമ്മു കാശ്മീരിൽ ജനം വിധി എഴുതുന്നു; ആദ്യ ഘട്ടത്തിൽ ഇന്ന് 24 നിയമസഭ മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

National
  •  3 months ago
No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago