സി.പി.എമ്മിന്റെ ദലിത് സ്‌നേഹം കപടമെന്നു തെളിഞ്ഞു: യൂത്ത് കോണ്‍.
കൊല്ലം: അധ:സ്ഥിത വര്‍ഗത്തോടും ദലിതരോടും തെരഞ്ഞെടുപ്പില്‍ സി.പി.എം കാട്ടിയ സ്‌നേഹം കടമാണെന്ന് തലശേരിയിലെ സംഭവം തെളിയിച്ചിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ്. കൈക്കുഞ്ഞിനെയും രണ്ട് ദലിത് യുവതികളെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണ്.
ഇതിലൂടെ പിണറായി വിജയനെന്ന ഭരണാധികാരിയുടെ ക്രൂരമായ മുഖം പുറത്തു വന്നിരിക്കുകയാണ്. ഈ വിഷയത്തില്‍ കേരളത്തിലെ മനുഷ്യാവകാശ സംഘടനകളും സാംസ്‌കാരിക നായകന്മാരുടെയും ബോധപൂര്‍വമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
ഇരകളാക്കപ്പെട്ടവര്‍ക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയുളള ശക്തമായ പ്രക്ഷോഭപരിപാടികള്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപം നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് കൊല്ലം അസംബ്ലി പ്രസിഡന്റ് അഡ്വ. വിഷ്ണു സുനില്‍ പന്തളം, പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറിമാരായ ആര്‍.എസ്. അബിന്‍, ഷാബു കന്റോണ്‍മെന്റ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."