HOME
DETAILS
MAL
ആദ്യ കൊറോണ മരണത്തിനു പിന്നാലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ബഹ്റൈന്‍
backup
March 17 2020 | 11:03 AM
മനാമ: രാജ്യത്ത് ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ബഹ്റൈനില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് രാജ്യത്ത് സ്വീകരിക്കാനിരിക്കുന്ന സുപ്രധാന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ വിശദീകരിച്ചത്.
പത്ത് മിനിറ്റിനുള്ളില്‍ കൊറോണ ബാധയുണ്ടോയെന്ന് തീര്‍ച്ചപ്പെടുത്താന്‍ കഴിയുന്ന ഉപകരണം ഉടന്‍ രാജ്യത്ത് എത്തിക്കുമെന്നതാണ് സുപ്രധാന തീരുമാനം. കൊറോണ വൈറസ് കണ്‍ട്രോള്‍ ആന്റ് മോണിറ്ററിംഗ് കമ്മറ്റി തലവന്‍ കേണല്‍ ഡോ. മനാഫ് അല്‍ ഖത്വാനിയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഇതു വഴി വൈറസ് ബാധിതരെ പെട്ടെന്ന് തിരിച്ചറിയാനും നിരീക്ഷണത്തിന് വിധേയമാക്കാനും സാധിക്കുമെന്നാണ് ബന്ധപ്പെട്ടവരുടെ പ്രതീക്ഷ.
കൂടാതെ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ നടന്ന മന്ത്രിസഭാ യോഗം രാജ്യത്ത് നടക്കുന്ന കൊറോണ വൈറസിനെതിരായ പ്രതിരോധ നടപടികള്‍ വിലയിരുത്തിയതായും അധികൃതര്‍ അറിയിച്ചു. രാജ്യത്ത് 150ൽ അധികം ആളുകൾ ഒരിടത്ത് ഒരുമിച്ച് കൂടാന്‍ പാടില്ലെന്നും സംശയം തോന്നുന്നവര്‍ വീട്ടില്‍ തന്നെ 14 ദിവസം കഴിയണമെന്നും സ്വദേശികളും വിദേശികളും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും മന്ത്രിസഭ ആഹ്വാനം ചെയ്തു.
രാജ്യത്ത് വൈറസ് പടരുന്നത് തടയാനുള്ള എല്ലാ പ്രതിരോധ മാര്‍ഗങ്ങളും അധികൃതര്‍ നേരത്തെ തന്നെ വിശദീകരിച്ചിരുന്നു. കോവിഡ്-19 പ്രതിരോധ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനായി സാമൂഹിക പ്രവര്‍ത്തനത്തിന് സന്നദ്ധതയുള്ളവരെ കണ്ടെത്തി വളണ്ടിയര്‍മാരാക്കാനുള്ള നിര്‍ദേശത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.
രാജ്യത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വരുന്ന അടിയന്തര ചെലവുകള്‍ക്കായി ബജറ്റ് തുകയുടെ അഞ്ച് ശതമാനം മുന്‍കൂര്‍ അനുമതിയില്ലാതെ അനുവദിക്കാനും ധനകാര്യ മന്ത്രിക്ക് കാബിനറ്റ് അംഗീകാരം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."