മാഹിയിലെ കൊവിഡ് രോഗി ബീച്ചാശുപത്രിയില്‍ ചികിത്സതേടി, നിര്‍ബന്ധപൂര്‍വം വീട്ടിലേക്കു മടങ്ങിയ ഇവര്‍ സുരക്ഷാനിര്‍ദേശങ്ങള്‍ ലംഘിച്ചു, ഭീതിയില്‍ നഗരം; സഞ്ചാര പാത പുറത്തുവിട്ടു
കോഴിക്കോട്: മാഹിയില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി. ഇവര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സയില്‍ കഴിഞ്ഞത്. പിന്നീട് നിര്‍ബന്ധം പിടിച്ച് വീട്ടിലേക്ക് മടങ്ങിയ ഇവര്‍, അയല്‍വീടുകളിലും മറ്റും സന്ദര്‍ശിച്ചതായി വ്യക്തമായിട്ടുണ്ട്.
ബീച്ച് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ ഇവരെ പിന്നീട് പൊലിസെത്തി മാഹി സര്‍ക്കാര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കുകയായിരുന്നു.
ഇയാളെ മാര്‍ച്ച് 13നാണ് മാഹി ആശുപത്രിയില്‍ നിന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ എത്തിച്ചത്.
അഡ്മിറ്റാകാന്‍ പറഞ്ഞപ്പോള്‍ ബഹളമുണ്ടാക്കി ഇവിടെ നിന്നും തിരിച്ചുപോവുകയായിരുന്നു.
ഓട്ടോയില്‍ റെയില്‍വേ സ്റ്റേഷനിലേക്കും അവിടെ നിന്ന് ട്രെയിനിലും യാത്ര ചെയ്തു. കോഴിക്കോട് മുതല്‍ തലശ്ശേരി വരെയാണ് അവര്‍ യാത്ര ചെയ്തത്. സംഭവം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് അവരെ വീണ്ടും മാഹി ആശുപത്രിയിലെത്തിച്ചത്. ഈ അവസ്ഥയില്‍ കോഴിക്കോട് നഗരത്തില്‍ ഈ സമയത്തുണ്ടായിരുന്നവരും ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണുള്ളത്. ഈ പറഞ്ഞ ഇടങ്ങളില്‍ ഉണ്ടായിരുന്നവര്‍ സ്വയം സന്നദ്ധരായി ആശുപത്രികളില്‍ പരിശോധനയ്ക്ക് എത്തണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മാഹി സ്വദേശിയുടെ സഞ്ചാര പാത
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."