ഗുണമേന്മയുള്ള പാല് നല്‍കുന്നവര്‍ക്ക് സമ്മാനം മാര്‍ച്ച് മാസം മില്‍മ പാല് ഗുണമേന്മാ മാസമായി ആചരിക്കുന്നു
കോഴിക്കോട്: മില്‍മ മാര്‍ച്ച് മാസം പാല് ഗുണമേന്മാ മാസമായി ആചരിക്കുന്നു. ഉല്പാദനത്തിലെ ശുചിത്വം വര്‍ധിപ്പിച്ച് ഉന്നത ഗുണമേന്മയോടെ പാല് ഉപഭോക്താക്കളിലെത്തിക്കുന്നതിന്റെ ഭാഗമായാണിത്.
ഗുണമേന്മാ മാസാചരണത്തിന്റെ ഭാഗമായി മില്‍മ മലബാര്‍ മേഖലാ യൂനിയന്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്കായി ഒരു കോടിയോളം രൂപ വില വരുന്ന സമ്മാനങ്ങള്‍ വിതരണം ചെയ്യും.
പാലിന്റെ ഗുണനിലവാരം തിട്ടപ്പെടുത്തി അതിന്റെ അടിസ്ഥാനത്തില്‍ സംഘങ്ങള്‍ വഴിയായിരിക്കും സമ്മാനങ്ങള്‍ നല്‍കുക. ക്ഷീരസംഘങ്ങളില്‍ വച്ച് നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ഗുണനിലവാരമുള്ള പാല് നല്കുന്ന കര്‍ഷകര്‍ സമ്മാനത്തിനര്‍ഹരാകും.
ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് 10വരെ ക്ഷീരകര്‍ഷകര്‍ നല്കിയ പാലിന് ലിറ്ററിന് ഒന്നര രൂപ വീതം അധിക നിരക്കായി നല്‍കും. ഈ തുക വിഷുവിനു മുന്നോടിയായി കര്‍ഷകര്‍ക്ക് കൈമാറും. കര്‍ഷകരുടെ ഉല്പാദന ചെലവ് കുറക്കുന്നതിന്റെ ഭാഗമായി മില്‍മ കാലിത്തീറ്റക്ക് സബ്സിഡിയും നല്‍കുന്നുണ്ട്.
ചാക്കൊന്നിന് 100 രൂപവീതമാണ് സബ്സിഡി. കൂടാതെ തീറ്റ വസ്തുക്കളായ സൈലേജ്, പച്ചപ്പുല്ല് എന്നിവയ്ക്കും സബ്സിഡി ലഭ്യമാണ്.
മലബാറിലെ വിവിധ ക്ഷീര സംഘങ്ങള്‍ക്ക് എട്ടു ലക്ഷത്തോളം ലിറ്റര്‍ പാല് അവിടെ വച്ചു തന്നെ ശീതീകരിക്കാനാന് സംവിധാനമുണ്ടെന്നും ചെയര്മാന് കെ.എസ്. മണിയും മാനേജിങ് ഡയരക്ടര്‍ കെ.എം.വിജയകുമാരനും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."