HOME
DETAILS
MAL
തിരുവനന്തപുരത്ത് 60 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
backup
March 17 2020 | 18:03 PM
തിരുവനന്തപുരം: മതിയായ രേഖകള്‍ ഇല്ലാതെ കടത്തിക്കൊണ്ടു വന്ന 60 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളുമായി ഒരാള്‍ റെയില്‍വേ പൊലിസിന്റെ പിടിയിലായി. തൃശൂര്‍ മുണ്ടൂര്‍ ആഞ്ഞൂര് ആരമ്പിള്ളി കനിശേരിയില് ബിജുവാണ് (39) പിടിയിലായത്.
കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്കുവന്ന ജയന്തി ജനത എക്സ്പ്രസില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തത്. തലസ്ഥാനത്തെ വിവിധ ജുവലറികളില്‍ വില്പനയ്ക്ക് കൊണ്ടുവന്നതാണ് സ്വര്‍ണമെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. പെട്ടിയിലും ബാഗിലുമായി സൂക്ഷിച്ച 200 പവന് സ്വര്‍ണാഭരണങ്ങളാണ് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."