കല്‍പകഞ്ചേരി വില്ലേജ് ഓഫിസില്‍ കവര്‍ച്ച; ലാപ്‌ടോപുകളും പണവും നഷ്ടപ്പെട്ടു
പുത്തനത്താണി: ഐരാനിയില്‍ പ്രവര്‍ത്തിക്കുന്ന കല്‍പകഞ്ചേരി വില്ലേജ് ഓഫിസില്‍ കവര്‍ച്ച. ലാപ്‌ടോപുകളും പണവും നഷ്ടപ്പെട്ടു. കഴിഞ്ഞദിവസം രാത്രിയാണ് മോഷണം നടന്നത്.
രാവിലെ വില്ലേജ് ഓഫിസ് ശുചീകരിക്കാനെത്തിയ ജീവനക്കാരിയാണ് ഓഫിസിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് വില്ലേജ് ഓഫിസറെ വിവരമറിയിക്കുകയും വില്ലേജ് ഓഫിസറും മറ്റു ജീവനക്കാരും ചേര്‍ന്ന് ഓഫിസിനുള്ളില്‍ നടത്തിയ പരിശോധനയില്‍ 25000 രൂപയോളം വിലവരുന്ന മൂന്ന് ലാപ്‌ടോപുകളും ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സിസ്റ്റവും നഷ്ടപ്പെട്ടതായി കണ്ടെത്തി. വിവരമറിയിച്ചതിനെ തുടര്‍ന്ന് കല്‍പകഞ്ചേരി പൊലിസും മലപ്പുറത്ത്‌നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ഓഫിസിലെത്തി തെളിവ് ശേഖരിച്ചു. രേഖകളൊന്നും നഷ്ടമായിട്ടില്ല. മുന്‍ഭാഗത്തെ ഗ്രില്‍സിന്റെ പൂട്ടും അകത്തെ വാതിലിന്റെ പൂട്ടും തകര്‍ത്ത നിലയിലാണ്. മോഷണത്തെ തുടര്‍ന്ന് ഓഫിസ് പ്രവര്‍ത്തനം ഭാഗികമായി തടസപ്പെട്ടു. കല്‍പകഞ്ചേരി പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."