മൂച്ചിക്കല്‍ ബൈപാസ് യാഥാര്‍ഥ്യമാകുന്നു
വളാഞ്ചേരി: നഗരസഭാ പരിധിയിലെ മൂച്ചിക്കല്‍ ബൈപാസ് വീതി കൂട്ടി ഗതാഗതയോഗ്യമാകാനൊരുങ്ങുന്നു. ലക്ഷങ്ങള്‍ വിലവരുന്ന സ്ഥലം ഒരു മീറ്റര്‍ വീതിയില്‍ നഗരസഭക്ക് സൗജന്യമായി നല്കാന് പ്രദേശവാസികള്‍ തയാറായതോടെയാണ് പ്രവൃത്തികള്‍ക്ക് തുടക്കമിടാന്‍ പോകുന്നത്. ഇതോടെ വളാഞ്ചേരിയിലെ ഗതാഗതക്കുരുക്കിന് ഒരുപരിധി വരെ പരിഹാരമായേക്കും.
നഗരസഭാ അധികൃതര്‍ കൈകൊണ്ട നിരന്തര ശ്രമത്തിന്റ ഭാഗമാണ് ബൈപാസ് യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. നിലവില്‍ റോഡിന്റ വീതിക്കുറവ് മൂലം ഇതുവഴിയുള്ള വാഹന ഗതാഗതം തടസപെടുന്നത് പതിവ് കാഴ്ചയാണ്.
ബൈപാസിന് ഒരു മീറ്റര്‍ വീതിയില്‍ സൗജന്യമായി ഭൂമി വിട്ടു നല്കി കൊണ്ടുള്ള കണ്‍സെന്റ് ആദ്യമായി നടക്കാവില്‍ കരീമില്‍ നിന്നും നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ റുഫീന ഏറ്റുവാങ്ങി. കൗണ്‍സിലര്‍ സി. അബ്ദുല്‍നാസര്‍, പി.പി ഹമീദ്, നഗരസഭാ സെക്രട്ടറി, അഡ്വ. ഫൈസല്‍ പ്രദേശവാസികളായ ഹബീബ് റഹ്മാന്, ജാഫര്‍ എന്‍ ജലാലുദ്ദീന്‍ എന്ന മാനു, ഖമറുസ്മാന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."