HOME
DETAILS
MAL
കനക ദുര്‍ഗയെ കൊല്ലുമെന്ന് കത്ത്; പൊലിസ് അന്വേഷണം ആരംഭിച്ചു
backup
February 03 2019 | 04:02 AM
അങ്ങാടിപ്പുറം: ശബരിമല കേറിയ സംഭവത്തില്‍ വിവാദത്തിലായ കനക ദുര്ശയെ കൊലപ്പെടുത്തുമെന്ന് ഭീഷണി കത്ത് ലഭിച്ചു. കനകദുര്‍ഗ്ഗ താമസിക്കുന്ന പെരിന്തല്‍മണ്ണ വണ്‍ സ്റ്റോപ്പ് ഹോസ്റ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ക്കാണ് കഴിഞ്ഞ ദിവസം കത്ത് ലഭിച്ചത്. ശബരിമല ദര്‍ശനത്തിനുശേഷം അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ കയറാന്‍ പറ്റാതായതോടെയാണ് പൊലിസ് കനക ദുര്‍ഗ്ഗയെ പെരിന്തല്‍മണ്ണയിലെ വണ്‍ സ്റ്റോപ്പ് സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയത്. എന്നാല്‍ കനത്ത പൊലിസ് കാവല്‍ സംരക്ഷണകേന്ദ്രത്തില്‍ കഴിയുന്ന ഇവര്‍ കഴിഞ്ഞ ദിവസം മുതല്‍ അങ്ങാടിപ്പുറത്ത് സിവില്‍ സപ്ലെയ്സ് വിഭാഗത്തില്‍ ജോലിക്ക് പോയിതുടങ്ങിയിരുന്നു. ഭീഷണി കത്ത് കിട്ടിയതോടെ പെരിന്തല്‍മണ്ണ പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."