ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്ക് തീരാകളങ്കം: കെ.പി.എ മജീദ്
കോഴിക്കോട്: രഞ്ജന്‍ ഗൊഗോയ്ക്ക് രാജ്യസഭാ സീറ്റ് നല്‍കാനുള്ള രാഷ്ട്രപതിയുടെ തീരുമാനം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്ക് തീരാകളങ്കമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. നീതിബോധമില്ലാത്ത വിധിന്യായങ്ങളുടെ ഉപകാര സ്മരണയായി ഈ അധികാര സ്ഥാനങ്ങളെ ജനങ്ങള്‍ നോക്കിക്കണ്ടാല്‍ തെറ്റുപറയാനാവില്ല. ജുഡീഷ്യറിയുടെ ധാര്‍മികതയെക്കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന ഒരാളാണ് ഇപ്പോള്‍ ഒരു മടിയുമില്ലാതെ കേന്ദ്രസര്‍ക്കാരിന്റെ സമ്മാനം സ്വീകരിക്കുന്നത്. ജനങ്ങളുടെ നിയമവ്യവസ്ഥയെക്കുറിച്ചുള്ള വിശ്വാസ്യതയാണ് ഇതോടെ ഇല്ലാതാകുന്നത്.
സര്‍ക്കാരിന് താല്‍പര്യമുള്ള വിധി പുറപ്പെടുവിച്ച് അധികാര സ്ഥാനങ്ങള്‍ സ്വന്തമാക്കുന്നത് ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന പ്രവണതയാണ്. അദ്ദേഹം സ്വയം ആ പദവിയില്‍നിന്ന് ഒഴിയുകയോ പദവി നല്‍കാനുള്ള തീരുമാനം രാഷ്ട്രപതി പിന്‍വലിക്കുകയോ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."