അന്ധകാരനഴി പൊഴി മുറിച്ചില്ല; നൂറുകണക്കിന് കുടുംബങ്ങള്‍ വെള്ളക്കെട്ടിലായി
തുറവൂര്‍: അന്ധകാരനഴി പൊഴി മുറിക്കാത്തതിനെ തുടര്‍ന്ന് നൂറുകണക്കിന് കുടുബങ്ങള്‍ വെള്ളക്കെട്ടിലായി. കാലവര്‍ഷത്തില്‍ തീരദേശ മേഖലയിലും കിഴക്കന്‍ പ്രദേശങ്ങളിലും നൂറുകണക്കിന് കുടുബങ്ങളാണ് വെള്ളക്കെട്ടുമൂലം ദുരിതമനുഭവിക്കുന്നത്. പൊഴി മുറിച്ച് വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് സംവിധാനമൊരുക്കുന്നതില്‍ ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ അനാസ്ഥ കാട്ടുകയാണെന്നാണ് ആക്ഷേപം. സാധാരണയായി പൊഴി മുറിക്കാറുള്ളത് വടക്കുഭാഗത്തായാണ്.
എന്നാല്‍ ഇതിനായി ഉദ്യോഗസ്ഥരെത്തി നടപടികള്‍ ആരംഭിച്ചപ്പോള്‍ ഒരു വ്യക്തി തടസം ഉന്നയിച്ചതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നെന്നാണ് ആരോപണം. മുന്‍കാലങ്ങളില്‍ പരമ്പരാഗത മണല്‍ത്തൊഴിലാളികള്‍ തീരത്തുനിന്ന് വലിയ വള്ളങ്ങളില്‍ മണല്‍ എടുത്തിരുന്നതിനാല്‍ സ്വാഭാവികമായി പൊഴി മുറിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ചെറുവള്ളങ്ങളില്‍ മാത്രമാണ് മണല്‍ കൊണ്ടുപോകുന്നത്. ഇത് പൊഴി മുറിയുന്നതിലെ കാലതാമസത്തിന് കാരണമായി.
ബന്ധപ്പട്ട അധികൃതര്‍ സാധാരണ പൊഴി മുറിച്ചിരുന്ന സ്ഥലത്ത് തന്നെ മുറിച്ച് വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ജെ.എസ്.എസ് അരൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പൊഴിമുറിച്ച് ജനങ്ങളുടെ ദുരിതത്തിന് പരിഹാരമുണ്ടാക്കാന്‍ നടപടി സ്വീകരിക്കാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. സി.പി ബാബു, കെ.വി സോമന്‍, വി.കെ ഗൗരീശന്‍, ബാബു സി.ചേരങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."