സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം നാളെ
തിരുവനന്തപുരം: കായിക രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും ഒളിമ്പിക്‌സ് മെഡല്‍ ലക്ഷ്യമാക്കിയ 'ഓപ്പറേഷന്‍ ഒളിമ്പിയ'ക്കും ഊന്നല്‍ നല്‍കി ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിര്‍മിച്ച സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് അഞ്ചിന് വ്യവസായ കായിക യുവജനകാര്യ മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വി.എസ് ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. കായിക യുവജനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ ജയതിലക് ഐ.എ.എസ്, കായിക യുവജനകാര്യാലയം ഡയരക്ടര്‍ സഞ്ജയന്‍ കുമാര്‍ ഐ.എഫ്.എസ്, നഗരസഭാ കൗണ്‍സിലര്‍ ഐഷാ ബേക്കര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡി. മോഹനന്‍, കായിക എന്‍ജിനീയറിങ് വിഭാഗം ചീഫ് എന്‍ജിനീയര്‍ മോഹന്‍ കുമാര്‍ പങ്കെടുക്കും. സ്റ്റേഡിയത്തില്‍ നിലവിലുള്ള രാജീവ് ഗാന്ധി സ്‌പോര്‍ട്‌സ് മെഡിസിന്‍ സെന്ററിന്റെ മുകളിലത്തെ നിലയിലുള്ള 337 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള സ്ഥലത്താണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റര്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.
50 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആധുനിക ഫിറ്റ്‌നസ് ഉപകരണങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. കായിക താങ്ങള്‍ക്ക് പ്രത്യേക ഫീസ് ഡിസ്‌ക്കൗണ്ട് ഉണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."