'ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ തകര്‍ക്കാനുള്ള കടുത്ത ശ്രമത്തിലാണ് ബി.ജെ.പി, ഇത് ഞങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരും'- ശിവകുമാര്‍
ബംഗളൂരു: കര്‍ണാടകയില്‍ വിമത എം.എല്‍.എമാരെ കാണാനെത്തിയ നേതാക്കളെ തടവിലിട്ട ബി.ജെ.പി സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍.
പൊലിസ് തന്നേയും തടവിലാക്കിയിരിക്കുകയാണെന്ന് ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍്കകാറുകളെ അസ്ഥിരപ്പെടുത്താനുള്ള കടുത്ത ശ്രമത്തിലാണ് ബി.ജെ.പിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ ശ്രമങ്ങള്‍ ജനാധിപത്യത്തെ രക്ഷിക്കാനുള്ള തങ്ങളുടെ പോരാട്ടത്തിന് കൂടുതല്‍ കരുത്ത് പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഞങ്ങള്‍ക്ക് ഞങ്ങളുടേതായ രാഷ്ട്രീയ തന്ത്രങ്ങളുണ്ട്. ഈ അവസ്ഥയെ നേരിടണമെന്ന് ഞങ്ങള്‍ക്കറിയാം. ദിഗ് വിജയ് സിങ് ഒറ്റയ്ക്കല്ല. ഞാന്‍ ഇവിടെയുണ്ട്. എനിക്കറിയാം അദ്ദേഹത്തെ എങ്ങനെ പിന്തുണയ്ക്കണമെന്ന്. പക്ഷേ, ഇവിടെ ക്രമസമാധാനം തകര്‍ക്കുന്ന യാതൊന്നും ഞങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല', ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെയാണ് എം.എല്‍.എമാരെ കാണുന്നതില്‍നിന്നും ദിഗ് വിജയ് സിങ്ങിനെ കര്‍ണാടക പൊലിസ് വിലക്കിയത്. തുടര്‍ന്ന് ഇദ്ദേഹം എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിന് മുന്നില്‍ ധര്‍ണയിരുന്നിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."