നവജാത ശിശുവിനെ മാതാവ് നിലത്തടിച്ച് കൊന്ന സംഭവം; തെളിവെടുപ്പ് നടത്തി
മാവേലിക്കര: നവജാത ശിശുവിനെ നിലത്തടിച്ച് കൊന്ന സംഭവത്തില്‍ അറസ്റ്റിലായ അവിവാഹിതയായ യുവതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തഴക്കര ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് അറനൂറ്റിമംഗലം പ്ലാവിളയില്‍ അനിത (33)ആണ് മാവേലിക്കര പൊലീസ് തെളിവെടുപ്പിനായി വീട്ടിലെത്തിച്ചത്.
നവജാത ശിശുവിന്റെ മരണ കാരണം തലയുടെ വിവിധഭാഗങ്ങളിലേറ്റ ക്ഷതമാണന്ന് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കായംകുളം ആശുപത്രിയില്‍വച്ചു യുവതിയെപോലീസ് ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ശിശുവിനെ ഇവര്‍ നിലത്തടിച്ചു കൊല്ലുകയായിരുന്നെന്നാണ് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു . അനിതയെ തെളിവെടുപ്പിന് ഹാജരാക്കുന്നത് അറിഞ്ഞ് പ്രദേശത്ത് വന്‍ ജനക്കൂട്ടമാണ് എത്തിയത്. പൊലീസുകാര്‍ക്കൊപ്പം കനത്ത സുരക്ഷയിലെത്തിയ അനിതയുമായി വീട്ടിലും സമീപ പ്രദേശത്തും തെളിവെടുപ്പ് നടത്തിയ ശേഷമാണ് പൊലീസ് സംഘം മടങ്ങിയത്.
യുവതിക്ക് അഞ്ചും നാലും വയസ്സുള്ള മറ്റു കുട്ടികള്‍ കൂടിയുണ്ട്. ഇവര്‍ നിലവില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണ യിലാണ്. കഴിഞ്ഞ ബുധനാഴ്ച രാവിലെ കുടുംബശ്രീപ്രവര്‍ത്തകര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോഴാണ് യുവതി പ്രസവിച്ച വിവരം പുറം ലോകം അറിയുന്നത്.നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മാവേലിക്കര പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് യുവതിയെയും ശിശുവിനെയും ആംബുലന്‍സില്‍ കായംകുളം ജനറല്‍ ആസ്പത്രിയിലാക്കുകയായിരുന്നു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."