HOME
DETAILS

പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ പൂർണ്ണ പിന്തുണ; തിരക്കൊഴിഞ്ഞ് റിയാദ് നഗരം

  
backup
March 18 2020 | 15:03 PM

saudi-corona-streets-became-empty-123

റിയാദ്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗഊദി അറേബ്യ കൈകൊണ്ടു വരുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വ്യാപാര, വാണിജ്യ സ്ഥാപനങ്ങളടക്കം അടച്ചതോടെ തലസ്ഥാന നഗരി നിശ്ചലമായി. വിശിഷ്യാ ബത്ഹ പോലുള്ള റിയാദിലെ തിരക്ക് പിടിച്ച വ്യാപാര കേന്ദ്രങ്ങളിൽ മിക്ക സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്‌. സൂപ്പർ മാർക്കറ്റുകൾ, ഫാർമസികൾ, പോളിക്ലിനിക്കുകൾ, ഹാർഡ് വെയർ, ഇലക്ട്രിക്ക് ഷോപ്പുകൾ എന്നിവയാണ്‌ തുറന്ന് പ്രവർത്തിക്കുന്നത്. ഹോട്ടലുകളൂം ബൂഫിയകളും ചിലത് തുറന്നിട്ടുണ്ടെങ്കിലും എവിടെയും കാര്യമായ ആളനക്കമില്ല.

കഴിഞ്ഞ ദിവസമാണ്‌ മാളുകളിലും ഷോപ്പിംഗ് സെന്ററുകളിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചിടാൻ അധികൃതർ നിർദ്ദേശം നൽകിയത്. എന്നാൽ ഇതിന്‌ പുറത്തായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വിലക്കില്ലായിരുന്നു. ചൊവ്വാഴ്ച രാത്രിയിൽ പോലീസ് സഹായത്തോടെ മുനിസിപ്പൽ അധികൃതർ ബത്ഹ പോലുള്ള കൂടുതൽ ജനത്തിരക്കുള്ള ഭാഗങ്ങളിലെത്തി സ്ഥാപനങ്ങളെല്ലാം അടക്കാൻ ആവശ്യപ്പെടുകയും സ്ഥാപനങ്ങൾ അടക്കുകയും ചെയ്തു. 
കേരള മാർക്കറ്റ്, യമനി മാർക്കറ്റ്, സുഡാനി മാർക്കറ്റ്, ഫിലിപ്പിനോ മാർക്കറ്റ്, ഷോപ്പിംഗ് കോംപ്ലക്സുകളായ ജമാൽ കൊമേർസ്യൽ സെന്റർ, ബത്ഹ മൊമേർസ്യൽ സെന്റർ, താജ് സെന്റർ തുടങ്ങി ബത്ഹയിലെ മാർക്കറ്റുകളെല്ലാം അടഞ്ഞ് കിടക്കുകയാണ്‌. റിയാദിലെ പ്രമുഖ വ്യാപാര കേന്ദ്രങ്ങളായ അതിഖ, ദീര, ബിൻദായൽ മർക്കറ്റ്, ഗുറാബി, മർഗബ് തുടങ്ങി വിവിധയിടങ്ങളിൽ മിക്ക സ്ഥാപനങ്ങളും അടച്ചു. അതെ സമയം ലുലു, നെസ്റ്റോ, അൽമദീന, സിറ്റി ഫ്ളവർ, മക്ക തുടങ്ങിയ തുടങ്ങിയ പ്രമുഖ ഹൈപ്പർ മാർക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.

സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സ്കൂളുകൾക്കുമെല്ലാം അവധി നൽകിയതോടെ നിരത്തുകളിലും തിരക്ക് വളരെ കുറഞ്ഞു. പലരും വീടുകളിൽ നിന്ന് കൊണ്ട് ജോലി ചെയ്യാനാരംഭിച്ചതും അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് ആരോഗ്യ വകുപ്പധികൃതർ ആവശ്യപ്പെട്ടതുമെല്ലാം നഗരത്തിരക്ക് ഒഴിവാക്കി.  മസ്ജിദുകളിൽ ജമാ അത്ത് നമസ്ക്കാരവും ജുമു അയും മാറ്റി വെച്ചതോടെ പള്ളികൾ കേന്ദ്രികരിച്ചുള്ള തിരക്കും ഒഴിവായി.

ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന നിർദ്ദേശത്തെ തുടർന്ന് മലയാളികളടക്കമുള്ളവർ വീടുകളിൽ നിന്നും പുറത്തിറങ്ങുന്നത് ഒഴിവാക്കിയിട്ടുണ്ട്. റിയാദിലെ പ്രധാന നഗരങ്ങളായ ഒലയ്യ, ദല്ല, സുലൈമാനിയ, അസീസിയ തുടങ്ങി തലസ്ഥാന നഗരിയിലെ എല്ലാ നഗരങ്ങളിലും ഒട്ടേറെ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുകയാണ്‌. എന്തായാലും രണ്ടാഴ്ച്ചക്കാലം അധികൃതരുടെ നിർദ്ദേശമനുസരിച്ച് ‘സോഷ്യൽ ഡിസ്റ്റാൻസ്’ പാലിക്കാൻ ജനം സന്നദ്ധരായതിന്റെ തെളിവാണിത്. ലോകത്തെ ഞെട്ടിച്ച് പടർന്ന് കൊണ്ടിരിക്കുന്ന കോവിഡ് 19 ഈയൊരു കാലയളവിനുള്ളിൽ പിൻവാങ്ങണമെയെന്ന പ്രാർത്ഥനയിൽ കൂടിയാണ്‌ ജനം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  4 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  6 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  7 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago