HOME
DETAILS
MAL
എസ്.ബി.ടി ലയന നീക്കത്തില്‍ പ്രതിഷേധിച്ചു
backup
June 19 2016 | 00:06 AM
തൊടുപുഴ: കേരളത്തില്‍ ആസ്ഥാനമുള്ള ഏക പൊതുമേഖലാ ബാങ്കായ എസ്ബിടി അടക്കമുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്‍ ആള് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
ഈ നടപടി ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവുമാണ്. പൊതുമേഖലയെ ഇല്ലാതാക്കാനും കോര്‍പ്പറേറ്റുകളെ വളര്‍ത്താനുമാണ് കേന്ദ്രഭരണം ശ്രമിക്കുന്നത്.
ലയനത്തിനെതിരെ എസ്ബിടി ജീവനക്കാര്‍ നടത്തുന്ന പ്രക്ഷോഭ സമരങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്കാന് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
പണിമുടക്ക് അടക്കമുള്ള സമരപരിപാടികള്‍ വിജയിപ്പിക്കാന്‍ എല്ലാ ബാങ്ക് ജീവനക്കാരോടും അസോസിയേഷന് ജില്ലാ സെക്രട്ടറി പി കെ ജബ്ബാര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."