പൈതൃക മ്യൂസിയം നിര്‍മാണോദ്ഘാടനം നാളെ
തൊടുപുഴ: ജില്ലാ പൈതൃക മ്യൂസിയത്തിന്റെ നിര്‍മാണ ഉദ്ഘാടനം 20ന് രാവിലെ 11 മണിക്ക് തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ റോഷി അഗസ്റ്റിന് എം.എല്‍.എ അധ്യക്ഷനായിരിക്കും.
അഡ്വ. ജോയ്സ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തും.
കേരളത്തിന്റെ പൈതൃക സംരക്ഷണവും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധ രൂപീകരണവും ലക്ഷ്യം വച്ചാണ് കേരള പുരാവസ്തു വകുപ്പ് 14 ജില്ലകളിലും ജില്ലാ പൈതൃക മ്യൂസിയങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്.
അതില്‍ ഏഴാമത്തെ മ്യൂസിയമാണ് ഇടുക്കിയില്‍ ആരംഭിക്കുന്ന ജില്ലാ പൈതൃക മ്യൂസിയം.
ചടങ്ങില്‍ എം.എല്‍.എ മാരായ എം.എം മണി, ഇ.എസ്. ബിജിമോള്‍, പി.ജെ ജോസഫ്, എസ്.രാജേന്ദ്രന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജില്ലാ കലക്ടര്‍ ഡോ.എ.കൗശിഗന്, പുരാവസ്തുവകുപ്പ് ഡയറക്ടര്‍ ഡോ.ജി. പ്രേംകുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷാജി കെ. കുര്യന് തുടങ്ങിയവര്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."