HOME
DETAILS

സമസ്ത ഇസ്‌ലാമിക് സെന്റര്‍ കിഴക്കന്‍ പ്രവിശ്യ കമ്മിറ്റിക്ക് പുതിയ നേതൃത്വം

  
backup
February 03 2019 | 14:02 PM

samastha-islamic-centre-east-zone-new-committee-news-spm-gulf

ദമാം: സമസ്ത ഇസ്‌ലാമിക് സെന്റര്‍ ഈസ്റ്റേണ്‍ പ്രവിശ്യ പുതിയ കമ്മിറ്റി നിലവില്‍ വന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയാദര്‍ശത്തില്‍ സഊദിയിലെ സമസ്ത സംഘടനകളെ ഒരു കുടക്കീഴിലാക്കി സമസ്ത ഇസ്‌ലാമിക് സെന്റര്‍ ആക്കി നാമകരണം ചെയ്ത ശേഷം നടന്ന ആദ്യ കൗണ്‍സില്‍ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സുഹൈല്‍ ഹുദവിയുടെ അധ്യക്ഷതയില്‍ നടന്ന കൗണ്‍സില്‍ യോഗം സൈനുല്‍ ആബിദ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. റാഫി ഹുദവി ഉദ്‌ബോധന പ്രസംഗം നടത്തി. ഹംസ ഫൈസി റിപ്പണ്‍, അബ്ദുള്ള ബദ്‌രി സംസാരിച്ചു. നൗഫല്‍ മാവൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അബ്ദുറഹ്മാന്‍ പൂനൂര്‍ സ്വാഗതവും അഷ്‌റഫ് അശ്‌റഫി നന്ദിയും പറഞ്ഞു. സഊദി നാഷണല്‍ വൈസ് പ്രസിഡന്റ് ബഷീര്‍ ബാഖവി റിട്ടേണിങ് ഓഫീസറായിരുന്നു.

പ്രധാന ഭാരവാഹികളായി സൈനുല്‍ ആബിദ് തങ്ങള്‍ മൊഗ്രാല്‍ (ചെയര്‍മാന്‍), സുഹൈല്‍ ഹുദവി വളവന്നൂര്‍ (പ്രസിഡന്റ്), അബ്ദുറഹ്മാന്‍ പൂനൂര്‍ (ജനറല്‍ സെക്രട്ടറി), ടി.കെ.എം റാഫി ഹുദവി (ട്രഷറര്‍) എന്നിവരെയും സഹ ഭാരവാഹികളായി സലീം പനംബ്ര (വൈസ് ചെയര്‍മാന്‍), ഫവാസ് ഹുദവി പട്ടിക്കാട്, സകരിയ ഫൈസി പന്തല്ലൂര്‍, ഉമര്‍ ഓമശ്ശേരി, അബ്ദുറഹ്മാന്‍ ദാരിമി കോട്ടക്കല്‍, ഹംസ ഫൈസി റിപ്പണ്‍, അബ്ദുന്നാസര്‍ ദാരിമി കമ്പില്‍ (വൈസ് പ്രസിഡന്റുമാര്‍), അബ്ദുള്ള ബദ്‌രി ചൂലോട്, മുഹമ്മദ് റാഫി തൃശൂര്‍, മുനീര്‍ ചേലേമ്പ്ര, മുഹമ്മദ് ജലാലുദ്ധീന്‍ മൗലവി ഇരുമ്പുചോല, അബ്ദുല്‍ അസീസ് ഉപ്പള, ഇസ്ഹാഖ് കോഡൂര്‍ (ജോയന്റ് സെക്രട്ടറിമാര്‍), നൗഫല്‍ മാവൂര്‍ (വര്‍ക്കിങ് സെക്രട്ടറി), അഷ്‌റഫ് അശ്‌റഫി (ഓര്‍ഗനൈസിംഗ് സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.

ഉപദേശക സമിതി അംഗങ്ങളായി ഇഖ്ബാല്‍ ഫൈസി തൂത, ശിഹാബ് ബാഖവി കുന്നുംപുറം, അബ്ദുല്‍ ഖാദര്‍ ദാരിമി, ഖാദി മുഹമ്മദ് ആലമ്പാടി, മുസ്തഫ ദാരിമി പോത്തുകല്‍, മായിന്‍ ഹാജി കക്കാട്, മരക്കാര്‍ കുട്ടി ഹാജി കുറ്റിക്കാട്ടൂര്‍, അബ്ദുറഹ്മാന്‍ മൗലവി അറക്കല്‍, ബഷീര്‍ ബാഖവി മണ്ണാര്‍ക്കാട്, ഇബ്‌റാഹീം ഓമശ്ശേരി എന്നിവരെയും തിരഞ്ഞെടുത്തു.

സബ്കമ്മിറ്റി ഭാരവാഹികള്‍: സഹചാരി: മാഹിന്‍ വിഴിഞ്ഞം (ചെയര്‍മാന്‍), ഇക്ബാല്‍ ആനമങ്ങാട് (കണ്‍വീനര്‍), വിഖായ: നസീര്‍ ഉമ്മുസാഹിഖ് (ചെയര്‍മാന്‍), റിയാസ് ഒറ്റപ്പാലം (കണ്‍വീനര്‍), ട്രെന്‍ഡ്: മുഹ്‌സിന്‍ ഹുദവി ചേലേമ്പ്ര (ചെയര്‍മാന്‍), സിദ്ധീഖ് കണിയാപുരം (കണ്‍വീനര്‍), ഇസ്തിഖാമ: സുലൈമാന്‍ ഖാസിമി ജുബൈല്‍ (ചെയര്‍മാന്‍), മന്‍സൂര്‍ ഹുദവി കാസര്‍ഗോഡ് ( കണ്‍വീനര്‍), മീഡിയ വിംഗ്: അബ്ദുസ്സലാം കൂടരഞ്ഞി (ചെയര്‍മാന്‍), ഷംനാദ് തൃശൂര്‍ (കണ്‍വീനര്‍).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

Kerala
  •  3 months ago
No Image

ഹിമാചല്‍ പള്ളി തര്‍ക്കം: സമാധാനവും സാഹോദര്യവും നിലനിര്‍ത്തും; കോടതി ഉത്തരവിട്ടാല്‍ പള്ളിയുടെ ഭാഗം പൊളിക്കാനും തയ്യാറെന്ന് മുസ്‌ലിം വിഭാഗം

National
  •  3 months ago
No Image

ഹിമാചലിലെ പള്ളി തര്‍ക്കം:  പ്രതിഷേധത്തിനിടെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലിസ്

National
  •  3 months ago
No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 months ago
No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  3 months ago
No Image

സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

Kerala
  •  3 months ago
No Image

രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്‌സ തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും' യഹ്‌യ സിന്‍വാര്‍ 

International
  •  3 months ago
No Image

സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Kerala
  •  3 months ago
No Image

കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  3 months ago